യുഎഇയില്‍ കാര്‍ സ്‌പെയര്‍ പാര്‍ട്‌സുകളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമം; ഏഴ് പ്രവാസികള്‍ പിടിയില്‍

ദുബൈ: (www.kvartha.com 24.12.2019) യുഎഇയില്‍ കാര്‍ സ്‌പെയര്‍ പാര്‍ട്‌സുകളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഏഴ് പ്രവാസികള്‍ പിടിയില്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറാന്‍ വഴി രാജ്യത്തേക്ക് 72 കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. ജബല്‍ അലി പോര്‍ട്ടില്‍വെച്ച് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കുള്ളില്‍ മയക്കുമരുന്ന് ഉള്ളതായി കണ്ടെത്തിയത്.

സാധാരണയായി ഭക്ഷ്യ വസ്തുക്കള്‍ മാത്രം രാജ്യത്തേക്ക് കൊണ്ടുവന്നിരുന്ന കമ്പനിയുടെ പേരില്‍ വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ എത്തിയത് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടാക്കി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇവ നിരീക്ഷിച്ചുവരികയായിരുന്നു. വിശദ പരിശോധന നടത്തിയപ്പോള്‍ വാഹനങ്ങളുടെ ഭാഗങ്ങള്‍ക്കുള്ളില്‍ മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

Dubai, News, Gulf, World, Arrest, Seized, Drugs, Court, 72kg of drugs hidden in car spare parts seized in Dubai

സാധനങ്ങള്‍ ഏറ്റെടുക്കാനെത്തിയ മൂവര്‍ സംഘത്തെ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തു. പോര്‍ട്ടിന് പുറത്ത് ഇവരെ കാത്തുനില്‍ക്കുകയായിരുന്ന മറ്റ് രണ്ടുപേരെയും പൊലീസ് പിടികൂടി ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന് കൈമാറി. പിടിയിലായ പ്രതികളുടെ സഹകരണത്തോടെ മറ്റു രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഏഴ് പേരെയും കഴിഞ്ഞ ദിവസം ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai, News, Gulf, World, Arrest, Seized, Drugs, Court, 72kg of drugs hidden in car spare parts seized in Dubai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?