വന്‍തുക ചെലവുവരുന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ ഇ-ടോയ്‌ലറ്റുകള്‍ അടച്ചുപൂട്ടുന്നു


കണ്ണൂര്‍: (https://ift.tt/35ZUrI8) കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഇ-ടോയ്‌ലറ്റുകള്‍ ഉപേക്ഷിക്കുന്നു. ടോയ്‌ലറ്റ് പരിപാലിക്കുന്നതിന് വന്‍തുക ചെലവുവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. ബുധനാഴ്ച ചേര്‍ന്ന കോര്‍പ്പറേഷന്‍ യോഗത്തിലാണ് തീരുമാനം.

ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തക്ഷമമാക്കുന്നതിന് 1,23,200 രൂപ ആവശ്യമാണെന്ന് അറിയിച്ച് ഷൊര്‍ണ്ണൂര്‍ ആസ്ഥാനമായ ദി മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കത്ത് ലഭിച്ചതിനെത്തുടര്‍ന്നാണ് വിഷയം അജന്‍ഡയായി കൗണ്‍സില്‍ മുമ്പാകെയെത്തിയത്.

News, Kerala, Kannur, Toilet, Corporation, Profit, Water Connection, E-Toilets Going to Close

കോര്‍പ്പറേഷന്‍ ഓഫീസ് വളപ്പ്, താഴെ ചൊവ്വ, പഴയ ബസ് സ്റ്റാന്‍ഡിലെ ഓഫീസേഴ്‌സ് ക്ലബ്ബ് പരിസരം എന്നിവിടങ്ങളിലാണ് ഇ-ടോയ്‌ലറ്റുകളുള്ളത്. കൃത്യമായി പരിപാലിക്കാത്തതിനെത്തുടര്‍ന്ന് ദീര്‍ഘനാളായി പൊട്ടിത്തകര്‍ന്ന അവസ്ഥയിലാണിവ. വാര്‍ഷിക പരിപാലനത്തുക ലഭിക്കാത്തതിനാല്‍ ടോയ്‌ലറ്റ് പ്രവര്‍ത്തനക്ഷമമല്ലെന്ന് കാണിച്ച് സ്ഥാപിച്ച കമ്പനി നോട്ടീസും പതിച്ചിരുന്നു. പുനരുപയോഗിക്കാന്‍ വാട്ടര്‍കണക്ഷനുള്‍പ്പെടെ പുനഃസ്ഥാപിക്കേണ്ടതുണ്ട്.

തുച്ഛമായ വരുമാനമാണ് ഇ-ടോയ്‌ലറ്റുകളില്‍നിന്ന് ലഭിച്ചിരുന്നത്. ഒരുരൂപ നാണയം ഉപയോഗിച്ചാണ് ഇവ ഉപയോഗിക്കുന്നത്. ശരാശരി 32 പേര്‍ മാത്രമാണ് പ്രതിദിനം ഈ സംവിധാനം ഉപയോഗപ്പെടുത്തിയിരുന്നത്. വര്‍ഷം 12,000 രൂപ വരുമാനമാണ് ലഭിച്ചത്. വേണ്ടത്ര സാങ്കേതികജ്ഞാനമില്ലാത്തതിനാല്‍ പലരും ഇ-ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുകയുംചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kannur, Toilet, Corporation, Profit, Water Connection, E-Toilets Going to Close


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?