ഒരു മാസംവരെ പുനരുപയോഗിക്കാന്‍ കഴിയുന്ന 'പാള' ഡയപ്പറുമായി ഒന്‍പതാം ക്ലാസുകാരന്‍; ഉപയോഗശേഷം ഉപേക്ഷിച്ചാലും മണ്ണില്‍ ലയിക്കും

കാസര്‍കോട്: (https://ift.tt/2Zz4Pot) കമുകുപാളയില്‍നിന്നു പ്രകൃതിസൗഹാര്‍ദ ഡയപ്പര്‍ നിര്‍മിച്ച ഒന്‍പതാം ക്ലാസുക്കാരന്‍ ശാസ്ത്രമേളയില്‍ കൈയടി നേടി. കാസര്‍കോട് ചായോത്ത് എച്ച് എസ് എസിലാണ് നിരഞ്ജന്‍ പഠിക്കുന്നത്. മാര്‍ ഇവാനിയോസ് കോളേജില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുത്താണ് നിരഞ്ജന്‍ എല്ലാവരുടെയും കൈയടി നേടിയത്.

News, Kerala, kasaragod, Festival, Student, Price, Science Fest, Diaper, Glycerin, Soft, Soil, Reusable Diaper Maked by a Ninth Grader

പാള മൃദുവാകുന്നതിന് ആദ്യം ചുണ്ണാമ്പ് വെള്ളത്തിലിട്ടു വെക്കും. പിന്നീട് വെയിലത്തുവെച്ച് ഉണക്കുന്ന പാള കൂടുതല്‍ മൃദുവാകുന്നതിനും ചര്‍മത്തിനു പ്രശ്നങ്ങളില്ലാതിരിക്കുന്നതിനുമായി ഗ്ലിസറിന്‍ ചേര്‍ക്കും. ഇങ്ങനെ മൃദുവാകുന്ന പാളയിലേക്ക് ഉപയോഗത്തിനനുസരിച്ച് പഞ്ഞിയും മരുന്നുകൂട്ടുകളും അടങ്ങിയ പാളികള്‍ വെക്കും. പുനരുപയോഗിക്കാന്‍ സാധിക്കുന്ന ഡയപ്പറുകളില്‍ ടര്‍ക്കി തുണികളും മറ്റും ഉപയോഗിക്കും.

40 രൂപയാണ് നിര്‍മാണച്ചെലവ്. ഉപയോഗിച്ചശേഷം ഉപേക്ഷിച്ചാലും ദിവസങ്ങള്‍ക്കുള്ളില്‍ മണ്ണില്‍ അലിഞ്ഞുചേരും. ഇവ ഏറ്റവും കുറഞ്ഞത് ഒരു മാസംവരെ ഉപയോഗിക്കാന്‍ കഴിയുമെന്നും നിരഞ്ജന്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, kasaragod, Festival, Student, Price, Science Fest, Diaper, Glycerin, Soft, Soil, Reusable Diaper Maked by a Ninth Grader 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?