'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ'; മോദിയുടെ പ്രസ്താവനയില്‍ തട്ടമിട്ട് പ്രതിഷേധിച്ച് നടി അനശ്വര രാജന്‍
കൊച്ചി: (https://ift.tt/2PV6xw2) പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടി അനശ്വര രാജന്‍. തട്ടമിട്ട ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു കൊണ്ടാണ് അനശ്വര പ്രതിഷേധം അറിയിച്ചത്. വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ എന്ന കുറിപ്പോടെയാണ് നടി ചിത്രം പങ്കുവെച്ചത്.
രാജ്യത്ത് പൗരത്വ നിയമ ഭോദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശം നടത്തിയിരുന്നു. അക്രമം ഉണ്ടാക്കുന്നത് ആരാണെന്ന് അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ നിന്ന് തിരിച്ചറിയാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ പരാമര്‍ശം.
'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക'- എന്നുമാണ് അനശ്വര ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഇന്ദ്രജിത്ത് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍, ഗീതു മോഹന്‍ദാസ്, ടൊവീനോ തോമസ് തുടങ്ങിയ നിരവധി പേരാണ് മലയാള സിനിമാ മേഖലയില്‍ നിന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Kochi, Actress, instagram, post, Narendra Modi, Prime Minister, Anaswara Rajan Reacts Against Citizenship Amendment Act
Powered by Info News For You

Comments
Post a Comment