ബാറിനുമുന്നില്‍ തലയ്ക്ക് വെട്ടേറ്റ് യുവാവിന് ഗുരുതരം

ബേക്കല്‍: (https://ift.tt/2PNKZRZ)  ബാറിനുമുന്നില്‍ തലയ്ക്ക് വെട്ടേറ്റ് യുവാവിന് ഗുരുതരം. മാങ്ങാട് സ്വദേശി സജിത്തി(29)നാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജിത്തിനെ പ്രഥമ ശുശ്രൂശയ്ക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഞായറാഴ്്ച രാത്രി 10 മണിയോടെ പാലക്കുന്നിലെ ബാറിന് മുന്നിലാണ് സംഭവം. ചോരയില്‍ കുളിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. വെട്ടിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശേധിച്ചുവരികയാണ്.

വെട്ടിയതാണോ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിയേറ്റതാണോ എന്ന് കൂടുതല്‍ പരിശോധനയില്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് ബേക്കല്‍ എസ്‌ഐ അജിത്കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതേസമയം കത്തി കൊണ്ടുള്ള വെട്ടാണ് ഏറ്റതെന്ന് ജനറല്‍ ആശുപത്രിയില്‍ സജിത്തിനെ പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Bekal, Kerala, news, Youth, Stabbed, Injured, Youth stabbed in front of bar, kasaragod,    < !- START disable copy paste -->  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?