അഭ്യൂഹങ്ങള്‍ക്ക് വിട; വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ; ചിത്രങ്ങള്‍ പുറത്തുവിട്ടു

ബെംഗളൂരു: (https://ift.tt/37YYTZv) അങ്ങനെ അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമിട്ടുകൊണ്ട്, ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ശ്രമത്തിനിടെ 'കാണാതായ' വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയാണ് കണ്ടെത്തിയതായി അറിയിച്ചത്.

 News, National, Bangalore, Technology, Science, ISRO, NASA, NASA Says Chandrayaan-2 Lander Vikrams Debris is Found

ലൂണാര്‍ റിക്കണിസന്‍സ് ഓര്‍ബിറ്റര്‍ എന്ന നാസയുടെ ചാന്ദ്ര ഉപഗ്രഹമാണ് വിക്രമിന്റെ അവശിഷ്ടങ്ങളും തകര്‍ന്നസ്ഥലവും (ക്രാഷ് ലാന്‍ഡിംഗ്) കണ്ടെത്തിയത്. ഇന്ത്യന്‍ സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനിയര്‍ ഷണ്‍മുഖമാണ് കണ്ടെത്തലിന് പിന്നില്‍.

ക്രാഷ് ലാന്‍ഡിംഗില്‍ ലാന്‍ഡര്‍ പൂര്‍ണ്ണമായി നശിച്ചുവെന്ന കാര്യത്തില്‍ ഇതോടെ സ്ഥിരീകരണമായി. 21 കഷ്ണങ്ങളായി ചിന്നിചിതറിയ നിലയിലാണ് വിക്രമുള്ളത്.

നാസ പുറത്ത് വിട്ട ചിത്രം:

News, National, Bangalore, Technology, Science, ISRO, NASA, NASA Says Chandrayaan-2 Lander Vikrams Debris is Found

സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ശ്രമിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് 600 കിലോമീറ്റര്‍ മാറി, മാന്‍സിനസ് സി, സിംപ്ലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ പദ്ധതിയിട്ടിരുന്നത്. ഈ പ്രദേശത്തിന്റെ, വിക്രം ക്രാഷ് ലാന്‍ഡ് ചെയ്തതിന് മുമ്പും അതിന് ശേഷവും എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് വിക്രമിന്റെ അവശിഷ്ടങ്ങളുടെ സ്ഥാനം നാസ കണ്ടെത്തിയത്.

സെപ്റ്റംബര്‍ 17ന് ലൂണാര്‍ റെക്കോണിസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നാസ തങ്ങളുടെ വെബ്‌സൈറ്റിലൂടെ പൊതുജനത്തിന് ലഭ്യമാക്കിയിരുന്നു, ഈ ചിത്രത്തില്‍ നിന്നാണ് ചെന്നൈ സ്വദേശിയായ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ വിക്രമിനെ തിരിച്ചറിഞ്ഞത് പ്രദേശത്തിന്റെ പഴയ ചിത്രങ്ങളും ക്രാഷ് ലാന്‍ഡിംഗിന് ശേഷമുള്ള ചിത്രങ്ങളും പഠിച്ച ശേഷമാണ് ഷണ്‍മുഖ സുബ്രഹ്മണ്യന്‍ വിക്രമിന്റെ അവശിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞത്.

വിവരങ്ങള്‍ ഷണ്‍മുഖ നാസയ്ക്ക് കൈമാറിയെങ്കിലും കൂടുതല്‍ വ്യക്തത ആവശ്യമായതിനാല്‍ നാസ വിവരം പുറത്ത് വിട്ടിരുന്നില്ല. പിന്നീട് ഒക്ടോബര്‍ 14നും 15നും നവംബര്‍ 11നും പ്രദേശത്തിന്റെ കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ എല്‍ആര്‍ഒ പകര്‍ത്തി. ഈ ചിത്രങ്ങള്‍ കൂടി പഠന വിധേയമാക്കിയ ശേഷമാണ് ഷണ്‍മുഖയുടെ കണ്ടെത്തല്‍ നാസ ശരിവച്ചത്.

ബന്ധം നഷ്ടപ്പെട്ട ശേഷം വിക്രമിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ കാര്യമായ വിശദീകരണങ്ങളൊന്നും ഇസ്രൊയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. നടന്നത് ഹാര്‍ഡ് ലാന്‍ഡിംഗായിരുന്നുവെന്ന ഇസ്രൊ ചെയര്‍മാന്‍ ഡോ കെ ശിവന്‍ അടുത്ത ദിവസം മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ സ്ഥിരീകരിച്ചുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല. പിന്നീട് സെപ്റ്റംബര്‍ 10ന് വിക്രമിന്റെ സ്ഥാനം കണ്ടെത്തിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചുവെങ്കിലും ലാന്‍ഡറിന് എന്ത് സംഭവിച്ചുവെന്ന് അറിയിച്ചിരുന്നില്ല.

നിര്‍ണ്ണായക കണ്ടെത്തല്‍ നടത്തിയ ഷണ്‍മുഖ സുബ്രഹ്മണ്യനെ അഭിനന്ദിച്ച് നാസ ഇ മെയില്‍ അയച്ചു. മെക്കാനിക്കല്‍ എഞ്ചിനീയറും ബ്ലോഗറുമാണ് ചെന്നൈ സ്വദേശിയായ ഷണ്‍മുഖ.

News, National, Bangalore, Technology, Science, ISRO, NASA, NASA Says Chandrayaan-2 Lander Vikrams Debris is Found

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, Bangalore, Technology, Science, ISRO, NASA, NASA Says Chandrayaan-2 Lander Vikrams Debris is Found


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?