പൗരത്വ ഭേദഗതി നിയമം: രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിക്കുന്നു; ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ മറുപടി ഇല്ലാതെ ഇന്ത്യ; രാജ്യാന്തരതലത്തിലും വിമര്‍ശനം; വിവിധ ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലെത്തുന്ന പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി അമേരിക്കയും ഫ്രാന്‍സും

ന്യൂഡല്‍ഹി: (www.kvartha.com 14.12.2019) പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വരെ അക്രമികള്‍ തീ വെച്ചു. ഇവിടെ ക്രമസമാധാന പാലനത്തിനായി സൈന്യത്തെ ഇറക്കിയിട്ടുണ്ട്.

മതാടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്ന നിയമനിര്‍മാണത്തിലൂടെ ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ മറുപടി ഇല്ലാതായിരിക്കുകയാണ് ഇന്ത്യ. രാജ്യാന്തരതലത്തിലും കടുത്ത വിമര്‍ശനമാണ് ഏറ്റു വാങ്ങേണ്ടി വന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലെത്തുന്ന പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി അമേരിക്കയും ഫ്രാന്‍സും രംഗത്തെത്തിയതും ഇന്ത്യക്ക് തിരിച്ചടിയായി. ഐക്യരാഷ്ട്ര സംഘടനയും ഇസ്ലാമികരാജ്യങ്ങളുടെ കൂട്ടായ്മയും മോഡി സര്‍ക്കാരിന്റെ നയത്തില്‍ ആശങ്കരേഖപ്പെടുത്തി. മോഡി സര്‍ക്കാരിനെതിരെ കൂടുതല്‍ രാജ്യങ്ങള്‍ നിലപാടെടുത്തു.


ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ 15 മുതല്‍ 17 വരെ അസമിലെ ഗുവാഹത്തിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്താനിരുന്ന ഉച്ചകോടി മാറ്റിവച്ചു. പ്രക്ഷോഭത്തെ തുടര്‍ന്ന് ഉച്ചകോടി വേദി മാറ്റാന്‍ കേന്ദ്രം ശ്രമിക്കവെ ഷിന്‍സോ ആബെയുടെ സന്ദര്‍ശനം റദ്ദാക്കിയത് ഇന്ത്യക്ക് വന്‍ നയതന്ത്രതിരിച്ചടിയായി. യുദ്ധം, പ്രകൃതിദുരന്തം തുടങ്ങിയ അസാധാരണ സാഹചര്യങ്ങളില്‍ അല്ലാതെ പ്രധാനമന്ത്രിമാരുടെ ഉച്ചകോടികള്‍ മാറ്റിവയ്ക്കാറില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, New Delhi, National, India, France, America, UN, Army, Lok Sabha, Rajya Sabha, Prime Minister, India’s new citizenship law sparks anger and unrest


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?