പൗരത്വ നിയമ ഭേദഗതി; ബോധവത്കരണം നടത്താനെത്തിയ ബി ജെ പി നേതാവിനെ നാട്ടുകാര്‍ തടഞ്ഞിട്ട് മര്‍ദിച്ചു
ബിജ്‌നോര്‍(ഉത്തര്‍പ്രദേശ്): (www.kvartha.com 29.12.2019) പൗരത്വ നിയമ ഭേദഗതിയേയും ദേശീയ പൗരത്വ പട്ടികയേയും സംബന്ധിച്ച് വിശദീകരിക്കാനെത്തിയ ബിജെപി നേതാവിനെ നാട്ടുകാര്‍ തടഞ്ഞിട്ട് മര്‍ദിച്ചു. അര്‍മോഹ ജില്ല ന്യൂനപക്ഷ വിഭാഗം ജനറല്‍ സെക്രട്ടറി മുര്‍ത്തസ ആഗ ഖാസിമിയെയാണ് നാട്ടുകാര്‍ ലകാഡ മഹല്ലില്‍ തടഞ്ഞിട്ട് മര്‍ദിച്ചത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
മര്‍ദനത്തെ കുറിച്ച് ഖാസിമി പറയുന്നത് ഇങ്ങനെയാണ്;
ലകാഡ മഹല്ലിലെ ഒരു ഷോപ്പില്‍ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും സംബന്ധിച്ച് ബോധവത്കരണം നടത്താന്‍ പോയതായിരുന്നു ഞാനും സംഘവും. പരിപാടിക്കിടെ റാസ അലി എന്നയാള്‍ എന്നെ ആക്രമിച്ചു. മറ്റ് ചിലരും ആക്രമണത്തിന് ഒപ്പം കൂടി. ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും ഖാസിമി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും സംബന്ധിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനാണ് ബിജെപി വ്യാപക പ്രചാരണം നടത്താന്‍ തീരുമാനിച്ചത്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപിയുടെ ന്യൂനപക്ഷ വിഭാഗത്തെയാണ് പ്രചാരണത്തിന് ചുമതലപ്പെടുത്തുന്നത്. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികക്കുമെതിരെയുള്ള സമരങ്ങളുടെ തീവ്രത കുറക്കാനാണ് ബിജെപിയുടെ ശ്രമം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP member tries to ‘explain’ CAA to locals in UP, thrashed, News, Politics, Trending, Police, Attack, National.

Powered by Info News For You

Comments
Post a Comment