മംഗളൂരുവിലെ മലയാളി വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കും; മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഉദ്യോഗസ്ഥ തലത്തില്‍ നടപടി
തിരുവനന്തപുരം: (www.kvartha.com 21.12.2019) മംഗളൂരുവില്‍ അക്രമ സംഭവങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മലയാളി വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി പുരോഗമിക്കുന്നു. വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഉദ്യോഗസ്ഥ തലത്തില്‍ കര്‍ണാടക പോലീസ് മേധാവിയുള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തി. തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കേരളത്തില്‍ നിന്നുമുള്ള നിരവധി വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലെത്താന്‍ കഴിയാത്ത സ്ഥിതിയാണ്.
മംഗളൂരുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ വാഹനങ്ങള്‍ ലഭിക്കുന്നില്ലെന്നും പുറത്തിറങ്ങാന്‍ കഴിയിുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി.

Keywords: News, Kerala, Karnataka, Mangalore, Thiruvananthapuram, Chief Minister, Pinarayi vijayan, Goverment, Police, Students, Malayalee students in Mangalore will be safely deported; Cheif minister Office take action
Powered by Info News For You

Comments
Post a Comment