ഡോക്ടര്‍മാര്‍ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍
ന്യൂഡെല്‍ഹി: (https://ift.tt/35ZUrI8) ഡെല്‍ഹിയില്‍ രണ്ട് ഡോക്ടര്‍മാരെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെടിയുണ്ടയേറ്റ് മരിച്ചനിലയിലായിരുന്നു ഇരുമൃതദേഹങ്ങളും കണ്ടെത്തിയത്. രണ്ടുപേരും തമ്മിലുള്ള അടുപ്പം വഴക്കില്‍ കലാശിച്ചതാണ് കൊലപാതക കാരണമെന്ന് കരുതുന്നു. ഓം പ്രകാശ് കുകെര്‍ജാ (65), സുദീപ്ത മുഖര്‍ജീ (55) എന്നിവരാണ് മരിച്ചത്. ഡെല്‍ഹിയിലെ രോഹിണിയിലെ സെക്ടര്‍ 13ല്‍ പാര്‍ക്ക് ചെയ്ത കാറിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വാഹനത്തിനകത്തിരുന്ന് ഓം പ്രകാശ് സുദീപ്തയെ വെടിവച്ച് കൊല്ലുകയും തുടര്‍ന്ന് ഇയാള്‍ സ്വയം വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇരുവരും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. കുകര്‍ജി വിവാഹിതനാണ്. ഇദ്ദേഹത്തിന് മുഖര്‍ജിയുമായി വിവാഹേതര ബന്ധമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡെല്‍ഹി പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, New Delhi, Doctor, Killed, Car, Crime, Police, Marriage, Hospital, Pistol, Shoot, Delhi Doctors Found Dead in Car
Powered by Info News For You

Comments
Post a Comment