മൊബൈലില്‍ പകര്‍ത്തിയ കുളിമുറി ദൃശ്യങ്ങള്‍ കാണിച്ച് പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി കാഴ്ചവെച്ചു, പോക്‌സോ കേസില്‍ അമ്മായി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
കൊല്ലം: (https://ift.tt/2rg4has) പതിനേഴുകാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കാഴ്ച്ചവെച്ചു. വിവിധ ലോഡ്ജുകളിലെത്തിച്ച് പലര്‍ക്കായി കാഴ്ചവച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മായിയും ലോഡ്ജ് നടത്തിപ്പുകാരനും അടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ അഞ്ചാലുംമൂടാണ് സംഭവം.
പെണ്‍കുട്ടിയുടെ മാതൃസഹോദര ഭാര്യ തേവള്ളി ഡിപ്പോ പുരയിടത്തില്‍ തുരുത്തേല്‍വീട്ടില്‍ ലിനറ്റ് (30), കരുനാഗപ്പള്ളിയില്‍ ലോഡ്ജ് നടത്തിപ്പുകാരായ പാവുമ്പ മണപ്പള്ളി കിണറുവിളയില്‍ പ്രദീപ് (33), തറയില്‍ വീട്ടില്‍ റിനു (33), പന്മന ആക്കല്‍ഭാഗം കൈപ്പള്ളി വീട്ടില്‍ നജീം (42) എന്നിവരാണ് അറസ്റ്റിലായത്. പോക്‌സോ പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്ക് താമസിക്കുന്ന ലിനറ്റ് പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഉന്നതരടക്കമുള്ളവര്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു. നിരന്തര പീഡനത്തില്‍ മനംനൊന്ത് ഒരുമാസം മുമ്പ് നാടുവിട്ട പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി കൊട്ടിയത്ത് മഠത്തിലാക്കിയിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സലിംഗിലാണ് പീഡനവിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ പി കെ മധുവിന്റെ നേതൃത്വത്തില്‍ എ സി പി എ പ്രദീപ്കുമാര്‍, അഞ്ചാലുംമൂട് സി ഐ അനില്‍കുമാര്‍, എസ് ഐ നിസാര്‍, ലകേഷ്‌കുമാര്‍, വനിതാ എസ് ഐ അനിലാകുമാരി, സി പി ഒ മാരായ മായ, ബദറുന്നിസ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Kollam, Molestation, Police, Arrested, Accused, Pocso, Crime, Child Line, Pocso Case; 17 Years Old Girl Abused to Molestation
Powered by Info News For You

Comments
Post a Comment