കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളം സര്‍വീസുകളുടെ ലഭ്യതക്കുറവ് യാത്രക്കാരുടെ തിക്കും തിരക്കിനും കാരണമാകുന്നു: ആഭ്യന്തര സര്‍വിസുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം
കണ്ണൂര്‍:(www.kvartha.com 09.12.2019) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മറ്റു സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകളുടെ ലഭ്യതക്കുറവ് യാത്രക്കാരുടെ തിക്കും തിരക്കിനും കാരണമാകുന്നു. ഉദ്ഘാടനം കഴിഞ്ഞു ഒരു വര്‍ഷമായിട്ടും ഈ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാത്തത് യാത്രക്കാരെ അകറ്റുന്നുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തിന് ചെറിയ ആശ്വാസമായി തിരുവനന്തപുരത്തേക്ക് ഒരു വിമാന സര്‍വീസ് കൂടി ആരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്.
ചൊവ്വാഴ്ച മൂന്ന് സര്‍വീസും മറ്റു ദിവസങ്ങളില്‍ രണ്ട് സര്‍വീസുമാണ് ഈ റൂട്ടിലുള്ളത്. ഗോ എയറാണ് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുതുതായി സര്‍വീസ് നടത്താനൊരുങ്ങുന്നത്. കമ്പനി പുതുതായി വാങ്ങുന്ന വിമാനങ്ങളിലൊന്ന് കണ്ണൂരിലെത്തിച്ച് തിരുവനന്തപുരത്തേക്കും ഡല്‍ഹിയിലേക്കും സര്‍വീസ് തുടങ്ങാനാണ് പദ്ധതി. രാവിലെ കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കും അവിടെനിന്ന് തിരികെയെത്തിയ ശേഷം ഡല്‍ഹിയില്‍ പോയി മടങ്ങി കണ്ണൂരിലെത്തുകയും ചെയ്യുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിക്കുക.
ഇതിന് അനുമതി ലഭിച്ചെങ്കിലും വിമാനം എത്താത്തതിനാലാണ് സര്‍വീസ് തുടങ്ങാന്‍ വൈകുന്നത്.
തിരുവനന്തപുരത്തേക്ക് ഇപ്പോള്‍ ഇന്‍ഡിഗോയുടെ ചെറുവിമാനങ്ങളാണുള്ളത്. 72 സീറ്റ് മാത്രമായതിനാല്‍ വന്‍ തിരക്കും വന്‍ നിരക്കുമാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരത്തേക്ക് രാവിലെ 9.50-നും രാത്രി 8.55-നുമാണ് സര്‍വീസ്. അവിടെനിന്നുള്ള വിമാനം ഉച്ചയ്ക്ക് 12.55-നും രാത്രി 8.35-നും കണ്ണൂരിലെത്തും. ചൊവ്വാഴ്ച മാത്രം കണ്ണൂരില്‍നിന്ന് ഉച്ചയ്ക്ക് 1.15 -ന് അങ്ങോട്ടേക്ക് സര്‍വീസുണ്ട്. അത് തിരിച്ചെത്തുന്നത് വൈകുന്നേരം 4.30-നാണ്.
ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും ചെന്നൈയിലേക്കുമുള്ള ഓരോ സര്‍വീസ് ഗോ എയര്‍ ഒഴിവാക്കിയത് ആ റൂട്ടുകളില്‍ വലിയ പ്രശ്‌നമായിട്ടുണ്ട്. 180 സീറ്റുള്ള ഗോ എയര്‍ സര്‍വീസ് ഇല്ലാതായതോടെ മറ്റ് സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് വന്‍ തോതില്‍ വര്‍ധിച്ചു. ഏറ്റവും തിരക്കുള്ള ബെംഗളൂരു റൂട്ടില്‍ രണ്ട് സര്‍വീസ് ഉണ്ടായിരുന്നതില്‍ ഒന്നാണ് ഗോ എയര്‍ തത്കാലത്തേക്ക് നിര്‍ത്തിയത്. ബെംഗളൂരുവില്‍നിന്ന് രാവിലെ 7.40-നുള്ള സര്‍വീസ് ഉച്ചയ്ക്കത്തേക്ക് മാറ്റിയതും യാത്രക്കാര്‍ക്ക് പ്രയാസമായി.
സൗദിയിലെ ദമാമിലേക്ക് സര്‍വീസ് തുടങ്ങുന്നതിനാല്‍ ആവശ്യത്തിന് വിമാനങ്ങളില്ലാത്തതിനാലാണ് മൂന്ന് ആഭ്യന്തര സര്‍വീസ് നിര്‍ത്തുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. ഡിസംബര്‍ 19-ന് ദമാം സര്‍വീസ് തുടങ്ങുമെന്ന് അറിയിപ്പ് വരികയും ടിക്കറ്റ് ബുക്കിങ് തുടങ്ങുകയും ചെയ്തതാണ്. എന്നാല്‍, സൗദി സര്‍ക്കാരില്‍നിന്നുള്ള അനുമതിയുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടായതിനാല്‍ പിന്നീട് ടിക്കറ്റ് ബുക്കിങ് നിര്‍ത്തി. എന്നാല്‍, പ്രശ്‌നങ്ങള്‍ തീര്‍ന്നെന്നും 19-നുതന്നെ ദമാമിലേക്ക് സര്‍വീസ് തുടങ്ങാനാകുമെന്നും ഗോ എയര്‍ അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords:News, Kerala, Kannur, Kannur Airport, Increased, Thiruvananthapuram, New Delhi, Bangalore, Ticket, kannur international airport: service will increase coming days
< !- START disable copy paste -->
Keywords:News, Kerala, Kannur, Kannur Airport, Increased, Thiruvananthapuram, New Delhi, Bangalore, Ticket, kannur international airport: service will increase coming days
Powered by Info News For You

Comments
Post a Comment