മകന്റെ വിവാഹത്തിന് ഡി ജെ പാര്‍ട്ടി ആഡംബരം: സി പി എം നേതാവിന് സസ്‌പെന്‍ഷന്‍
ആലപ്പുഴ: (https://ift.tt/2EnMJMc) മകന്റെ വിവാഹസല്‍ക്കാരത്തിന് ഡി ജെ പാര്‍ട്ടിയുള്‍പ്പെടെയുള്ള ആഡംബരങ്ങളൊരുക്കിയ സി പി എം നേതാവിനെ സസ്പെന്‍ഡ് ചെയ്തു. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സി വി മനോഹരനെയാണ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ശനിയാഴ്ച ചേര്‍ന്ന ഏരിയ കമ്മിറ്റിയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
ഈ മാസം 12നായിരുന്നു മനോഹരന്റെ മകന്റെ വിവാഹത്തിന് വിവാദമായ പരിപാടി സംഘടിപ്പിച്ചത്. തൊട്ടടുത്തദിവസം നടന്ന വിവാഹ സല്‍ക്കാരത്തില്‍ ഡി ജെ പാര്‍ട്ടി സംഘടിപ്പിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു.
പിന്നീട് ചേര്‍ന്ന ഏരിയ കമ്മിറ്റിയില്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണ് ഇതെന്നും, ഇത്തരം ധൂര്‍ത്ത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും വിലയിരുത്തി. തുടര്‍ന്നായിരുന്നു നടപടിയെടുത്തത്.
അതേസമയം വിവാഹ സല്‍ക്കാരം ഒരുക്കിയത് താനല്ലെന്നും മകനാണ് എന്ന് മനോഹരന്‍ വിശദീകരണം നല്‍കിയെങ്കിലും നേതൃത്വം അത് ചെവികൊണ്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Alappuzha, Marriage, CPM, Function, DJ Party Luxury for Son's Wedding: CPM Leader Suspended
Powered by Info News For You

Comments
Post a Comment