കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നു-എംഎം ഹസന്‍

തിരുവനന്തപുരം: (www.kasargodvartha.com 16.12.2019) കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും ഒരോ ഇന്ത്യക്കാരന്റെയും ഉള്ളില്‍ കഠാര കുത്തിയിറക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ എംഎം ഹസന്‍. പൗരത്വഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ അജന്‍ഡയാണ് പൗരത്വഭേദഗതി ബില്ലിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

രാജ്യത്ത് തൊഴിലില്ലായിമയും വിലക്കയറ്റവും കൂടിവരുന്നത് തടയാന്‍ ശ്രമിക്കുന്നതിനു പകരം രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍-ഹസന്‍ പറഞ്ഞു. വിഎസ് ശിവകുമാര്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, കോണ്‍ഗ്രസ് നേതാക്കളായ എംഎ ലത്തീഫ്, പത്മകുമാര്‍, ചാക്ക രവി, ഹരി, ഇളമ്പ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Thiruvananthapuram, Government, Religion, Congress, Railway station, March, inauguration, Central Government seeks to divide the country on religious grounds


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?