ന്യൂഡല്‍ഹിയെ പൊതിഞ്ഞ് കനത്ത മൂടല്‍മഞ്ഞ്; റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ അപകടത്തില്‍പ്പെട്ട് ആറു മരണം, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു, ജാഗ്രതാ നിര്‍ദേശവുമായി പോലീസ്
ന്യൂഡല്‍ഹി: (www.kvartha.com 30.12.2019) കനത്ത മൂടല്‍മഞ്ഞില്‍ ന്യൂഡല്‍ഹിയില്‍ മുന്നോട്ടുള്ള വഴി കാണാതെ റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ അപകടത്തില്‍പ്പെട്ട് ആറ് പേര്‍ മരിച്ചു. ഞായറാഴ്ച രാത്രി 11.45 മണിയോടെയാണ് അപകടം. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വഴിമാറിയ കാര്‍ ദില്ലി ഗ്രേറ്റര്‍ നോയിഡയില്‍ കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ സംഭാല്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് യമുന എക്‌സ്പ്രസ് വേ വഴി പോകുന്ന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് സിറ്റി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നല്‍കി. റോഡ്, റെയില്‍ ഗതാഗതവും തടസ്സപ്പെട്ട നിലയില്‍ത്തന്നെയാണ്. റോഡില്‍ പലയിടത്തും മുന്നോട്ട് അല്‍പം പോലും കാണാനാകാത്ത സ്ഥിതിയാണ്. മുപ്പത് തീവണ്ടികളാണ് വൈകിയോടുന്നത്. ഈ സീസണിലെ ഏറ്റവും കഠിനമായ മൂടല്‍മഞ്ഞാണ് ഡല്‍ഹിയില്‍ പുലര്‍ച്ചെ രേഖപ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, news, National, Police, Fog, Accident, Killed, Injured, Train, Traffic, Road, Fog in Delhi hits rail Traffic, 6 lilled in accident

Powered by Info News For You

Comments
Post a Comment