ആനകൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നു പേര്‍ വനംവകുപ്പിന്റെ പിടിയില്‍; പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു
കേളകം: (www.kvartha.com 11.12.2019) കേളകം വെള്ളൂന്നിയില്‍ ആനകൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നു പേര്‍ വനംവകുപ്പിന്റെ പിടിയില്‍. വെള്ളൂന്നി സ്വദേശികളായ കുന്നാണ്ടത്ത് സുരേഷ്(45), കോന്നിയോടത്ത് സുരേഷ് കുമാര്‍(41), ചെറുപുഴ അരവംച്ചാല്‍ സ്വദേശി ചാര്‍വേലില്‍ ഷാജി ജോസഫ്(49) എന്നിവരാണ് പിടിയിലായത്. വനംവകുപ്പ് ഇന്റലിജന്‍സ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഇന്റലിജന്‍സ് വിഭാഗവും കണ്ണൂര്‍ ഫ്ളയിങ് സക്വാഡും നടത്തിയ പരിശോധനയിലാണ് മൂന്നു പേരെയും വനംവകുപ്പ് പിടികൂടിയത്.
ആനക്കൊമ്പുമായി പിടിച്ച കേസില്‍ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. തെളിവെടുപ്പില്‍ വനത്തോട് ചേര്‍ന്ന് കാട്ടാനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയതോടെ ആനയെ വേട്ടയാടുകയായിരുന്നോ എന്ന സംശയവും ശക്തമായി വരുകയാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിച്ചുവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Arrest, Case, Enquiry, Local-News, Three arrested in Kelakam

Powered by Info News For You

Comments
Post a Comment