ഉള്ളി വില സാധാരണക്കാരനെ കരയിച്ചപ്പോള്‍ കര്‍ണാടകത്തിലെ കര്‍ഷകനു പൊന്നു വിളഞ്ഞു; ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്ത കര്‍ഷകനെ ഉള്ളി കോടീശ്വരനാക്കി

ബംഗളൂരു: (www.kvartha.com 17.12.2019) ബാങ്ക് ലോണെടുത്ത് കൃഷി ചെയ്ത കര്‍ഷകന്റെ ആശങ്ക ഒരുമാസം കൊണ്ട് ഉള്ളി ഇല്ലാതാക്കി. അപ്രതീക്ഷിതമായി ഉള്ളി വില ഉയര്‍ന്നു പൊങ്ങിയത് സാധാരണക്കാരനെ കരയിച്ചപ്പോള്‍ കര്‍ണാടകത്തിലെ ചിത്രദുര്‍ഗയിലെ കര്‍ഷകനായ മല്ലികാര്‍ജുനയ്ക്ക് വിളഞ്ഞത് പൊന്നായിരുന്നു. ചെറുപ്പം തൊട്ട് മല്ലികാര്‍ജുന കര്‍ഷകനായിരുന്നു. സ്വന്തംസ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമായാണ് ഉള്ളിക്കൃഷി നടത്തിയത്.

ബാങ്കില്‍നിന്ന് 15 ലക്ഷം വായ്പയെടുത്ത് കൃഷി നടത്തിയപ്പോള്‍ ഒട്ടേറെ വെല്ലുവിളികള്‍ മുന്നിലുണ്ടായിരുന്നു. ഇത്തവണ 20 ഏക്കറില്‍നിന്ന് 240 ടണ്‍ ഉള്ളിയാണ് വിളയിച്ചത്. കൃഷിഭൂമിയില്‍ നിന്ന് 20 ലോറി ഉള്ളി കയറ്റി അയച്ചതോടെ വരുമാനം കൂടി. ഉള്ളിവില നൂറുകവിഞ്ഞതോടെ വരുമാനത്തിലും കയറ്റമുണ്ടായി. തുടക്കത്തില്‍ ക്വിന്റലിന് 7,000 രൂപ നിരക്കില്‍ വിറ്റപ്പോള്‍ പിന്നീട് ഇത് 12,000 രൂപയായി ഉയര്‍ന്നു.

Bangalore, News, National, Price, Increased, Farmers, Onion prices touch record high

ഉള്ളിവില്‍പ്പനയിലൂടെ രണ്ടുകോടി രൂപയോളം ലഭിച്ചുവെന്ന് മല്ലികാര്‍ജുന പറയുന്നു. ഉള്ളി കൃഷി ചെയ്തതോടെ ഒരു മാസം കൊണ്ടു തന്നെ മല്ലികാര്‍ജുനയുടെ സമയവും തെളിഞ്ഞു. 20 ഏക്കര്‍ സ്ഥലത്തെ ഉള്ളിക്കൃഷിയിലൂടെ കോടീശ്വരനായ ഈ കര്‍ഷകനാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. കടങ്ങളൊക്കെ തീര്‍ത്തതിനു ശേഷം കൂടുതല്‍ കൃഷിയിറക്കണമെന്നാണ് ആഗ്രഹമെന്ന് മല്ലികാര്‍ജുന പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bangalore, News, National, Price, Increased, Farmers, Onion prices touch record high


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?