പ്രതിഷേധങ്ങള്‍ മറികടന്ന് പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു; നിയമം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: (www.kvartha.com 13.12.2019) പ്രതിഷേധങ്ങള്‍ മറികടന്ന് പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. വ്യാഴാഴ്ച രാത്രി വൈകിയാണ് പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചത്. ഗസ്റ്റില്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. പൗരത്വ ബില്ലിനെതിരെ സംഘര്‍ഷങ്ങള്‍ അയവില്ലാതെ തുടരുന്നതിനിടെയാണ് ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.

ലോക്‌സഭയിലും രാജ്യസഭയിലും ഏറെ ചര്‍ച്ചകള്‍ക്കും നാടകീയരംഗങ്ങള്‍ക്കുമൊടുവിലാണ് ബില്‍ പാസായത്. പൗരത്വ ബില്ലിന്റെ പേരില്‍ എരിതീയില്‍ എണ്ണയൊഴിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.

Citizenship Bill 2019 becomes law with President Ram Nath Kovind's assent,New Delhi, News, Trending, President, Protesters, Clash, BJP, Congress, National, Politics

കോണ്‍ഗ്രസിന്റെ തെറ്റിദ്ധാരണകളില്‍ വീണുപോകരുത്. തന്നെ വിശ്വസിക്കണമെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് മോദി ആവശ്യപ്പെട്ടു. സംഘര്‍ഷ സാഹചര്യം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം ലോക്‌സഭയില്‍ പ്രതിഷേധിച്ചിരുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭാഷയും സംസ്‌ക്കാരവും സംരക്ഷിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. അതിനിടെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ അസമിലെ സഹോദരങ്ങള്‍ക്ക് താങ്കളുടെ ട്വീറ്റ് വായിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് മറുപടി നല്‍കി.

ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിനിടെ അസമിലെ ഗുവാഹത്തിയില്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്കു പരിക്കേറ്റു.

ഗുവാഹത്തി നഗരത്തില്‍ അനിശ്ചിതകാല കര്‍ഫ്യൂ ലംഘിച്ച് തെരുവുകളില്‍ ഇറങ്ങിയ ജനക്കൂട്ടം പൊലീസിനെ ആക്രമിച്ചതോടെയാണ് വെടിവച്ചത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് തെരുവുകളില്‍ പ്രക്ഷോഭം നടത്തുന്നത്. അസാമില്‍ ജനക്കൂട്ടം ബി ജെ പിയുടെയും അസാം ഗണപരിഷത്തിന്റെയും നേതാക്കളുടെ വീടുകള്‍ ആക്രമിച്ചു.


ബി ജെ പി എം എല്‍ എയുടെ വീടിന് തീവച്ചു. ഇതിനിടെ മേഘാലയയിലും 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്.

അസമിലും ത്രിപുരയിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിരുന്നു. പന്ത്രണ്ട് സംഘടനങ്ങളുടെ പിന്തുണയോടെ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷനാണു പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.

പൗരത്വ ഭേദഗതിയെ ശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. ബി ജെ പിയുടെ ഭിന്നിപ്പിക്കല്‍ അജണ്ടയാണിതെന്നും, കോണ്‍ഗ്രസ് അതിനെ ശക്തമായി നേരിടുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ്ചെയ്തു. പൗരത്വ ഭേദഗതി ബില്ലിനെതിരെ നിയമയുദ്ധത്തിനും പ്രതിപക്ഷം തുടക്കമിട്ടു.

മുസ്ലിം ലീഗ് കഴിഞ്ഞദിവസം ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ലീഗ് എം പിമാരായ ഇ ടി. മുഹമ്മദ് ബഷീര്‍, പി കെ. കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്‍ വഹാബ്, പി കെ നവാസ് കനി എന്നിവര്‍ നേരിട്ടാണ് ഹര്‍ജി നല്‍കിയത്.

പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ല മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവ് കേരളത്തില്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം അയല്‍രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ നിയമനിര്‍മാണത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പൗരത്വ ബില്ലിനെ വിമര്‍ശിച്ച ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ കെ അബ്ദുള്‍ മോമെനും ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാനും ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി.

മതേതര രാഷ്ട്രമെന്ന ഇന്ത്യയുടെ ചരിത്രപരമായ പദവിയെ ദുര്‍ബലപ്പെടുത്തുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും ബംഗ്ലാദേശില്‍ ഹിന്ദുക്കളെ പീഡിപ്പിക്കുന്നുവെന്ന മട്ടിലുള്ള അമിത് ഷായുടെ പ്രസ്താവന അസത്യമാണെന്നും മോമെന്‍ വിമര്‍ശിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Citizenship Bill 2019 becomes law with President Ram Nath Kovind's assent,New Delhi, News, Trending, President, Protesters, Clash, BJP, Congress, National, Politics.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?