കണ്ണൂരില്‍ നാല് യുവതികളെ കാണാതായി: അന്വേഷണം ശക്തമാക്കി പൊലിസ്
കണ്ണൂര്‍: (www.kvartha.com 06.12.2019) കണ്ണൂര്‍ ജില്ലയുടെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നായി നാല് പെണ്‍കുട്ടികളെ കാണാതായി. കണ്ണൂരിലെ ഒരു സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയായ കൊളവല്ലൂരിലെ പത്തൊമ്പതുകാരിയെയാണ് കാണാതായത്. കോളജിലേക്കെന്ന് പറഞ്ഞ് വീടു വിട്ടിറങ്ങിയതായിരുന്നു. യുവതിയുടെ തിരോധാനത്തെക്കുറിച്ച് കൊളവല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.
ആലക്കോട് പോലീസ് സ്റ്റേഷന്‍ പരിധയിലും ഒരു വിദ്യാര്‍ഥിനിയെ കാണാതായിട്ടുണ്ട്. എറണാകുളം ജിംസ് കോളേജില്‍ പഠിക്കുന്ന സിബി തോമസിനെ (24) യാണ് കഴിഞ്ഞ 30 മുതല്‍ കാണാതായത്. ആലക്കോട് സ്വദേശിയായ യുവതി നാട്ടിലേക്ക് വരുന്നുവെന്ന് വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും വീട്ടില്‍ എത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. ആലക്കോട് പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന്റെ വിശദാംശങ്ങള്‍ തേടി എറണാകുളം പൊലിസില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ആലക്കോട് പൊലിസ് അറിയിച്ചു.
ഇതിനു സമാനമായി തലശേരിയിലെ കിഴക്കേ കതിരൂരില്‍ ബന്ധുക്കളായ രണ്ട് യുവതികളെ കാണാതായ സംഭവത്തിലും കതിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കിഴക്കെ കതിരൂരിലെ സറീന (29), റാഷിദ (20) എന്നിവരെയാണ് ഒരേ സമയംകാണാതായത്. അഞ്ചരക്കണ്ടിയിലെ കല്ലായിയില്‍ താമസിക്കുന്ന ഇരുവരേയും കഴിഞ്ഞ ദിവസമാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത കതിരൂര്‍ പൊലിസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ആലക്കോട് പോലീസ് സ്റ്റേഷന്‍ പരിധയിലും ഒരു വിദ്യാര്‍ഥിനിയെ കാണാതായിട്ടുണ്ട്. എറണാകുളം ജിംസ് കോളേജില്‍ പഠിക്കുന്ന സിബി തോമസിനെ (24) യാണ് കഴിഞ്ഞ 30 മുതല്‍ കാണാതായത്. ആലക്കോട് സ്വദേശിയായ യുവതി നാട്ടിലേക്ക് വരുന്നുവെന്ന് വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും വീട്ടില്‍ എത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. ആലക്കോട് പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന്റെ വിശദാംശങ്ങള്‍ തേടി എറണാകുളം പൊലിസില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ആലക്കോട് പൊലിസ് അറിയിച്ചു.
ഇതിനു സമാനമായി തലശേരിയിലെ കിഴക്കേ കതിരൂരില്‍ ബന്ധുക്കളായ രണ്ട് യുവതികളെ കാണാതായ സംഭവത്തിലും കതിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കിഴക്കെ കതിരൂരിലെ സറീന (29), റാഷിദ (20) എന്നിവരെയാണ് ഒരേ സമയംകാണാതായത്. അഞ്ചരക്കണ്ടിയിലെ കല്ലായിയില്‍ താമസിക്കുന്ന ഇരുവരേയും കഴിഞ്ഞ ദിവസമാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത കതിരൂര്‍ പൊലിസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
Keywords: News, Kerala, Kannur, Police, Girl students, Lady, Case, Investigates, Missing, Missing four women in Kannur: Police tighten Investigates
Powered by Info News For You

Comments
Post a Comment