ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍; എന്‍ഡിഎ സഖ്യകക്ഷിയായ അസംഗണ പരിഷത്തിന്റേതും മുസ്ലീം ലീഗിന്റേതുമുള്‍പ്പെടെ ഏഴ് ഹര്‍ജികള്‍ പരിഗണിക്കും
ദില്ലി: (www.kvartha.com 18.12.2019) ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. എന്‍ഡിഎ സഖ്യകക്ഷിയായ അസംഗണ പരിഷത്തിന്റേതും മുസ്ലീം ലീഗിന്റേതുമുള്‍പ്പെടെ ഏഴ് ഹര്‍ജികളാണ് പരിഗണിക്കുന്നത്. സമാന ആവശ്യമുന്നയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മൊഹുവ മൊയിത്ര, ഓള്‍ ആസം സ്റ്റുഡന്റസ് യൂണിയന്‍ തുടങ്ങിയവരുടെയും ഹര്‍ജികള്‍ ഇതില്‍പെടുന്നു.
ഹര്‍ജികള്‍ മൂന്നംഗ ബഞ്ച് തന്നെ തുടര്‍ന്നും കേള്‍ക്കണോ ഭരണഘടന ബഞ്ച് വേണോ എന്നത് സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി എടുക്കുന്ന നിലപാട് സുപ്രധാനമാകും.
കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് പരിഗണിക്കുന്ന ലിസ്റ്റില്‍ അവ ഉള്‍പ്പെടുന്നില്ല. അതിലെ കാര്യങ്ങള്‍ അഭിഭാഷകര്‍ കോടതിയില്‍ പരാമര്‍ശിക്കും. പൗരത്വ നിയമഭേദഗതി സ്റ്റേ ചെയ്ത ശേഷം ഇക്കാര്യത്തില്‍ തുടര്‍വാദം കേള്‍ക്കണം എന്നതാവും ആവശ്യം. തുല്യതയ്ക്കുള്ള അവകാശം ഹനിക്കുന്നതാണ് നിയമമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, plea, National, Supreme Court of India, Law, New Delhi, Congress, CPM, Muslim-League, NDA, Supreme Court to look at pleas against Citizenship Amendment Act
Powered by Info News For You

Comments
Post a Comment