ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തു; അന്വേഷണം ആരംഭിച്ചതായി പോലീസ്

കോഴിക്കോട്: (www.kvartha.com 21.12.2019) ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചൊവ്വാഴ്ച നടന്ന ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസിനു നേരെയാണ് അജ്ഞാതരുടെ അതിക്രമമുണ്ടായത്.

വാഹനം സര്‍വീസ് നടത്തിയാല്‍ അടിച്ചുതകര്‍ക്കുമെന്ന് ഡിസംബര്‍ എട്ടിന് ഹര്‍ത്താലനുകൂലികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് മുന്നറിയിപ്പുമായി എത്തിയത്. സംഭവത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Kozhikode, News, Kerala, attack, Crime, bus, Police, Harthal, KSRTC, Arrest, Private bus attacked at kozhikode

ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് പോലീസ് അറിയിച്ചതിനാല്‍ നിരവധി സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തിയിരുന്നു. ഹര്‍ത്താല്‍ ദിവസത്തില്‍ പല സ്ഥലങ്ങളിലും സര്‍വീസ് നടത്തിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറും ഉണ്ടായി. കല്ലേറില്‍ 20 കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 541 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kozhikode, News, Kerala, attack, Crime, bus, Police, Harthal, KSRTC, Arrest, Private bus attacked at kozhikode


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?