പറശ്ശിനിക്കടവില്‍ ചൂതാട്ടം: ലോഡ്ജില്‍ മുറിയെടുത്ത് ചീട്ടുകളിയിലേര്‍പ്പെട്ട എട്ടുപേര്‍ അറസ്റ്റില്‍; ഒരു ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു

കണ്ണൂര്‍: (www.kvartha.com 21.12.2019) പറശ്ശിനിക്കടവിലെ ലോഡ്ജില്‍ മുറിയെടുത്ത് ചീട്ടുകളിയിലേര്‍പ്പെട്ട എട്ടുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് ഒരു ലക്ഷത്തി ആയിരം രൂപയും പോലീസ് പിടിച്ചെടുത്തു. ചിറക്കലിലെ കെ. മജീദ് (44), തളിപ്പറമ്പ് ഞാറ്റുവയലിലെ കെ.കെ അഷറഫ് (50), തളിപ്പറമ്പ് കാക്കാത്തോട്ടിലെ പി.എം മുഹമ്മദ് സാക്കീര്‍ (28), തളിപ്പറമ്പിലെ എ.പി അഷറഫ് (47), വെള്ളോറ കോയിപ്രയിലെ എ.പി ഷെരീഫ് (40), സീതീസാഹിബ് ഹൈസ്‌കൂളിന് സമീപത്തെ ടി.വി സിദ്ദീഖ് (50), പാവന്നൂര്‍മൊട്ടയിലെ രാമചന്ദ്രന്‍ (52), കാട്ടാമ്പള്ളിയിലെ എ. സൈനുദ്ദീന്‍ (45) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ കെ.പി ഷൈനിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പറശ്ശിനിക്കടവ് കോള്‍മൊട്ടയിലെ കെ.കെ റസിഡന്‍സി എന്ന ലോഡ്ജില്‍ മുറിയെടുത്താണ് ഇവര്‍ ചീട്ടുകളിയില്‍ ഏര്‍പ്പെട്ടത്. രാത്രി എട്ടോടെ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് റെയിഡ് നടത്തിയത്. സ്ഥിരമായി ഈ സംഘം ഇവിടെ മുറിയെടുത്ത് വന്‍തോതില്‍ പണം വെച്ച് ചീട്ടുകളിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. എ.എസ്.ഐ എ.ജി അബ്ദുള്‍ റൗഫ്, സി.പി.ഒമാരായ സ്‌നേഹേഷ്, ബിനേഷ്, മഹേഷ്, ബിനീഷ്, പ്രകാശന്‍, അബ്ദുള്‍ ജബ്ബാര്‍, വിപിന്‍, പ്രകാശന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kannur, Police, Arrested, Case, Accused, Gambling at Parassinikkadavu: Eight people arrested from lodge


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?