കാസര്‍കോട്ട് ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചില്ല, കെ എസ് ആര്‍ ടി സിയും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി, പരീക്ഷകള്‍ക്ക് മാറ്റമില്ല

കാസര്‍കോട്: (https://ift.tt/38NFLxY) പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, ബിഎസ്പി തുടങ്ങി ഏതാനും സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാസര്‍കോട് ജില്ലയില്‍ ജനജീവിതത്തെ ബാധിച്ചില്ല. കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തി. സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്. കാഞ്ഞങ്ങാട്ട് സ്വകാര്യ ബസുകളും സര്‍വീസ് നടത്തി.

സ്‌കൂളുകളും ഓഫീസുകളും പതിവുപോലെ പ്രവര്‍ത്തിച്ചു. നേരത്തെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും സ്‌കൂള്‍ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നില്ല. ചൊവ്വാഴ്ച നിശ്ചയിച്ച സ്‌കൂള്‍ പരീക്ഷകള്‍ക്കു മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു. ജില്ലകളിലെ സുരക്ഷ അതത് പോലീസ് മേധാവിമാര്‍ വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


കാസര്‍കോട്ട് കടകള്‍ തുറന്നില്ല. എന്നാല്‍ കാഞ്ഞങ്ങാട്ട് ഭാഗികമായി തുറന്നിട്ടുണ്ട്. ഏതാനും ഒറ്റപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും പലയിടത്തും പോലീസ് സംരക്ഷണയോടെയാണ് കെഎസ്ആര്‍ടിസി ഓടുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മുസ്ലിം ലീഗ്, എ പി-ഇകെ വിഭാഗങ്ങള്‍ സമരത്തിനെതിരെ പരസ്യമായി രംഗത്ത് വന്നതാണ് ഹര്‍ത്താല്‍ ഏശാതിരിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തദ്ദേശ വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തില്ലെന്നും അക്രമമോ ബലപ്രയോഗമോ നടത്തില്ലെന്നും സംയുക്തസമിതി ഭാരവാഹികള്‍ അറിയിച്ചിരുന്നു.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളോ വഴിതടയലോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ നടത്തുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും അക്രമം നടന്നാല്‍ പോലീസ് ശക്തമായി നേരിടുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുന്നറിയിപ്പ് നല്‍കിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Harthal, SDPI, Political party, KSRTC, Bus, Trending, Protest, National, Harthal did not not affect in Kasargod    < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?