പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ മലയാളികളും; കേരളത്തില്‍ പോസ്റ്റര്‍ പതിക്കാനൊരുങ്ങി യു പി പൊലീസ്; കുറ്റക്കാരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം

ലക്‌നൗ: (www.kvartha.com 29.12.2019) പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ കേരളത്തിലും പോസ്റ്റര്‍ പതിക്കാനൊരുങ്ങി യുപി പൊലീസ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പോസ്റ്റര്‍ തയാറാക്കുക.

പ്രക്ഷോഭങ്ങളില്‍ മലയാളികളും ഉണ്ടായിരുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യു പി പൊലീസിന്റെ നടപടി. കുറ്റക്കാരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കു പാരിതോഷികം നല്‍കുമെന്നും പൊലീസ് അറിയിച്ചു. കേരളത്തിനുപുറമെ ഡെല്‍ഹിയിലും പോസ്റ്റര്‍ പതിക്കും.

CAA protests; UP Police ready for poster posting in Kerala, News, Trending, Poster, Protesters, Malayalees, Compensation, Police, National

അതിനിടെ ഭരണകൂടത്തിന്റെ ഭീകരവാഴ്ചയാണ് യുപിയില്‍ നടക്കുന്നതെന്ന് 70 സന്നദ്ധ സംഘടനകളുടെ ഏകോപന സമിതിയായ ഹം ഭാരത് കെ ലോഗ് ആരോപിച്ചു. കൊച്ചു കുട്ടികളെയടക്കം കൂട്ടത്തോടെ പിടിച്ചു കൊണ്ടുപോയി കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിനിരയാക്കി.

വിവിധ സ്ഥലങ്ങളില്‍ പൊലീസ് നടത്തിയ അതിക്രമത്തിന്റെ കണക്കുകളും പുറത്തു വിട്ടു. എട്ടു വയസ്സുകാരനടക്കം 21 പേരാണ് വിവിധ ജില്ലകളിലായി വെടിവയ്പില്‍ മരിച്ചത്. 613 പേരെ അറസ്റ്റ് ചെയ്തു. പത്രപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരുമടക്കം 28,750 പേരെ കസ്റ്റഡിയിലെടുത്തു. വിവിധ കേസുകളില്‍ 750 പേരെ പ്രതിചേര്‍ത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CAA protests; UP Police ready for poster posting in Kerala, News, Trending, Poster, Protesters, Malayalees, Compensation, Police, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?