കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുള്ള സമ്മര്‍ദ്ദത്തിനും സമരത്തിനും നേതൃത്വം നല്‍കാന്‍ കണ്ണൂര്‍
കണ്ണൂര്‍: (www.kvartha.com 07.12.2019) കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുള്ള സമ്മര്‍ദ്ദത്തിനും സമരത്തിനും നേതൃത്വം നല്‍കാന്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് ഡവലപ്‌മെന്റ് ഫോറം (കെഎഡിഎഫ്) രൂപവത്കരിച്ചു. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് വിനോദ് നാരായണന്‍ ചെയര്‍മാനും കണ്ണൂര്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് എകെ ഹാരിസ് ജനറല്‍ കണ്‍വീനറുമായുള്ള ഫോറത്തില്‍ ജില്ലയിലെ 20ലേറെ സംഘടനകളുടെ പ്രതിനിധികള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.
കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ഒട്ടേറെ ആശങ്കകളാണ് നിലവിലുള്ളതെന്ന് ഫോറം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദേശ വിമാനക്കമ്പനികള്‍ കണ്ണൂരിലേക്ക് സര്‍വീസ് നടത്താന്‍ തയാറായിട്ടും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല. ഇത് മുതലാക്കി കണ്ണൂരിലെ യാത്രക്കാരില്‍നിന്ന് കൊള്ള നിരക്കാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമാക്കുന്നതിനുള്ള എല്ലാ സൗകര്യവും കണ്ണൂരിലുണ്ട്. എന്നാല്‍, കണ്ണൂരില്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
മേഖലയിലെ പ്രായം ചെന്ന ഹജ്ജ് യാത്രക്കാര്‍ കഷ്ടപ്പെട്ട് കോഴിക്കോട് പോകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ കാര്‍ഗോ കോംപ്ലക്‌സിന്റെ നിര്‍മാണം നീളുന്നതിനാല്‍ കയറ്റുമതിക്ക് വേണ്ടത്ര കുതിപ്പ് ഉണ്ടായിട്ടില്ല. ഉത്തരമലബാറിന്റെ ടൂറിസത്തിന് കണ്ണൂര്‍ വിമാനത്താവളം വലിയ ഉത്തേജനം നല്‍കുമെന്ന പ്രതീക്ഷയും പുലര്‍ന്നിട്ടില്ല. വിദേശ വിമാന കമ്പനികള്‍ക്ക് അനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകുല തീരുമാനം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഫോറം നടത്തുക. വാര്‍ത്താസമ്മേളനത്തില്‍ പിപി വിനോദ്, പി രമേശ്, വിവി ഉദയഭാനു എന്നിവരും പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ഒട്ടേറെ ആശങ്കകളാണ് നിലവിലുള്ളതെന്ന് ഫോറം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദേശ വിമാനക്കമ്പനികള്‍ കണ്ണൂരിലേക്ക് സര്‍വീസ് നടത്താന്‍ തയാറായിട്ടും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല. ഇത് മുതലാക്കി കണ്ണൂരിലെ യാത്രക്കാരില്‍നിന്ന് കൊള്ള നിരക്കാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമാക്കുന്നതിനുള്ള എല്ലാ സൗകര്യവും കണ്ണൂരിലുണ്ട്. എന്നാല്‍, കണ്ണൂരില്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
മേഖലയിലെ പ്രായം ചെന്ന ഹജ്ജ് യാത്രക്കാര്‍ കഷ്ടപ്പെട്ട് കോഴിക്കോട് പോകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ കാര്‍ഗോ കോംപ്ലക്‌സിന്റെ നിര്‍മാണം നീളുന്നതിനാല്‍ കയറ്റുമതിക്ക് വേണ്ടത്ര കുതിപ്പ് ഉണ്ടായിട്ടില്ല. ഉത്തരമലബാറിന്റെ ടൂറിസത്തിന് കണ്ണൂര്‍ വിമാനത്താവളം വലിയ ഉത്തേജനം നല്‍കുമെന്ന പ്രതീക്ഷയും പുലര്‍ന്നിട്ടില്ല. വിദേശ വിമാന കമ്പനികള്‍ക്ക് അനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകുല തീരുമാനം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഫോറം നടത്തുക. വാര്‍ത്താസമ്മേളനത്തില്‍ പിപി വിനോദ്, പി രമേശ്, വിവി ഉദയഭാനു എന്നിവരും പങ്കെടുത്തു.
Keywords: News, Kerala, Kannur, Airport, Air Plane, Organisation, Press-Club, Kozhikode, Hajj, Kannur Airport Development Forum Formed
Powered by Info News For You

Comments
Post a Comment