തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് യുവാക്കള്‍ മരിച്ചു

തിരുവനന്തപുരം: (www.kvartha.com 30.12.2019) തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് യുവാക്കള്‍ മരിച്ചു. തിരുവനന്തപുരം വെമ്പായത്തിന് സമീപം പെരുങ്കുഴിയില്‍ ഞായറാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്.

ബൈക്ക് യാത്രികരായ നെടുമങ്ങാട് ആനാട് വേങ്കവിള വേട്ടമ്പള്ളി വെള്ളരിക്കോണം സ്വദേശി മനു(25), വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി ഉണ്ണി(35), കല്ലുവാക്കുഴി സ്വദേശി വിഷ്ണു(24) എന്നിവരാണ് മരിച്ചത്.

 3 killed as KSRTC bus collides with bike in Thiruvananthapuram,Thiruvananthapuram, News, Local-News, Accidental Death, Medical College, Hospital, Obituary, Dead, Kerala

മനുവും ഉണ്ണിയും സംഭവസ്ഥലത്ത് വെച്ചും വിഷ്ണു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ചുമാണ് മരണപ്പെട്ടത്. കല്ലുവാക്കുഴിയില്‍ താമസിക്കുന്ന മനുവിന്റെ അമ്മയെ കാണാനായി മൂന്നുപേരും ചേര്‍ന്ന് ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 3 killed as KSRTC bus collides with bike in Thiruvananthapuram,Thiruvananthapuram, News, Local-News, Accidental Death, Medical College, Hospital, Obituary, Dead, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?