കോയമ്പത്തൂരില്‍ കാറും ടാങ്കറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

Image result for accident

കോയമ്പത്തൂര്‍ (www.evisionnews.co): കോയമ്പത്തൂരില്‍ ദേശീയ പാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ കോയമ്പത്തൂര്‍ പോത്തനൂര്‍ മെയിന്‍ റോഡിലാണ് അപകടമുണ്ടായത്.ചിറ്റൂര്‍ നല്ലേപ്പിള്ളി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാറിലുണ്ടായിരുന്ന മറ്റ് നാല് പേര്‍ ചികിത്സയിലാണ്. ഇവര്‍ വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.

പാലക്കാട് ഭാഗത്ത് നിന്നും പോവുകയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച കാറും – സേലം ഭാഗത്ത് നിന്നും വന്ന ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. നല്ലേപ്പിള്ളി വാരിയത്ത്കാട് ഗംഗാധരന്റെ മകന്‍ രമേശ്, രമേശിന്റെ പന്ത്രണ്ട് വയസുള്ള മകന്‍ ആദിഷ്, ഇവരുടെ ബന്ധു മീര, മീരയുടെ 7 വയസുള്ള മകന്‍ ഋഷികേഷ് എന്നിവരാണ് മരിച്ചത്. കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം പാലക്കാട് നല്ലേപ്പിള്ളിയിലെ വീട്ടിലെത്തിക്കും

പരിക്കേറ്റ ആതിര, നിരഞ്ജന, വിപിന്‍ദാസ് എന്നിവരും ബന്ധുക്കളാണ്. നല്ലേപിള്ളി സ്വദേശിയായ ഡ്രൈവര്‍ രാജനും പരിക്കേറ്റു. ഇവര്‍ സുന്ദരപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?