പൗരത്വ ബില്‍; ഇന്ത്യയുടെ മതേതരത്വം തകര്‍ക്കുന്ന നിലപാടില്‍ നിന്ന് പിന്‍മാറാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യണം, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കണ്ടു
തിരുവനന്തപുരം: (www.kvartha.com 11.12.2019) പൗരത്വ ബില്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കൂടിക്കാഴ്ച നടത്തി. പൗരത്വ ബില്ലില്‍ നിന്ന് മുസ്ലിംകളെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം വിവേചനപരമാണെന്നും ഇന്ത്യയുടെ മതേതരത്വം തകര്‍ക്കുന്ന നിലപാടില്‍ നിന്ന് പിന്‍മാറാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യണമെന്നും അദ്ദേഹം ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. വിഷയത്തില്‍ മുസ്ലിം സമുദായത്തിന്റെ വികാരം കേന്ദ്രത്തെ അറിയിക്കാമെന്ന് ഗവര്‍ണര്‍ കാന്തപുരത്തിന് ഉറപ്പ് നല്‍കി.
രാവിലെ ക്ലിഫ് ഹൗസില്‍ എത്തി കാന്തപുരം മുഖ്യമന്ത്രിയെ കണ്ടു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തന്നെ വിഷയത്തില്‍ പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കുകയും ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി, എസ് വൈ എസ് സംസ്ഥാന സമിതി അംഗം സിദ്ദീഖ് സഖാഫി നേമം, മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി യൂസുഫ് ഹൈദര്‍ എന്നിവരും കാന്തപുരത്തിനൊപ്പമുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, News, Kerala, Governor, Chief Minister, Pinarayi vijayan, Citizenship Bill; Kanthapuram met Governor and Chief Minister

Powered by Info News For You

Comments
Post a Comment