ഇ നാരായണന്‍ സ്മാരക സഹകാരി പുരസ്‌കാരം ഊരാളുങ്കല്‍ ചെയര്‍മാന്‍ രമേശന്‍ പാലേരിക്ക്; അവാര്‍ഡ് മാനേജ്മെന്റ് വൈദഗ്ധ്യവും സഹകരണ രംഗത്തെ സംഭാവനയും പരിഗണിച്ച്

കണ്ണൂര്‍: (www.kvartha.com 15.12.2019) സംസ്ഥാന സഹകരണ യൂനിയന്‍ മുന്‍ ചെയര്‍മാനും ആധുനിക തലശേരിയുടെ ശില്‍പിയുമായ ഇ. നാരായണന്റെ സ്മരണക്ക് തലശ്ശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഏര്‍പ്പെടുത്തിയ മികച്ച സഹകാരിക്കുള്ള പ്രഥമ പുരസ്‌കാരം ഉരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിക്ക്. പുരസ്‌കാര സമിതി ചെയര്‍മാന്‍ കാരായിരാജനും ജനറല്‍ കണ്‍വീനര്‍ സി. വത്സനും വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

50,001 രൂപയും കെ.കെ മാരാര്‍ രൂപകല്‍പന ചെയ്ത ശില്‍പവുമടങ്ങുന്ന പുരസ്‌കാരം ജനുവരി ആദ്യവാരം തലശ്ശേരിയില്‍ ചേരുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിക്കും. ഏഷ്യയിലെ ഏറ്റവും വലിയ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയായി ഊരാളുങ്കലിനെ വളര്‍ച്ചയിലേക്ക് നയിച്ച മാനേജ്മെന്റ് വൈദഗ്ധ്യവും കഴിവും സഹകരണ രംഗത്തെ സംഭാവനയും പരിഗണിച്ചാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാനായി 1995-ല്‍ രമേശന്‍ പാലേരി ചുമതലയേറ്റതോടെയാണ് ഇന്ന് കാണുന്ന വലിയ കുതിപ്പ് കൈവരിച്ചത്.

നേരിട്ടും അല്ലാതെയും 6000-ത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഊരാളുങ്കലിന് സാധിക്കുന്നു. ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്ക്, ഊരാളുങ്കല്‍ ടെക്നോളജി സൊലൂഷ്യന്‍സ്, സര്‍ഗാലയ കേരള ആട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ് തുടങ്ങിയ സ്ഥാപനങ്ങളും ഊരാളുങ്കലിന്റെ അഭിമാന സ്തംഭങ്ങളായുണ്ട്. ഇന്ദിരഗാന്ധി സദ്ഭാവന അവാര്‍ഡ്, കോ-ഓപ്പറേറ്റീവ് എക്സലന്‍സ് അവാര്‍ഡ്, കര്‍മ രത്ന പുരസ്‌കാര്‍, രാമാശ്രമം അവാര്‍ഡ് ഉള്‍പ്പെടെ 22 അവാര്‍ഡുകള്‍ ലഭിച്ചു. വടകര മടപ്പള്ളിയിലെ പി. കണാരന്‍ മാസ്റ്ററുടെയും പി. നാരായണിയുടെും മകനാണ് സിവില്‍ എന്‍ജിനിയറിങ്ങ് ബിരുദധാരിയായ രമേശന്‍. ഭാര്യ: ശോഭ. മക്കള്‍: രമിന്‍, അശ്വിന്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kannur, Co-operative Sector, Award, Thalassery, Pinarayi vijayan, E Narayanan Memorial award goes to Uralungal chairman Rameshan paleri


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?