കണ്ണൂര്‍ നഗരത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു; റോഡ് ഉപരോധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി

കണ്ണൂര്‍: (www.kvartha.com 17.12.2019) പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹര്‍ത്താല്‍ അനുകൂലികള്‍ കണ്ണൂര്‍ നഗരത്തില്‍ വാഹനങ്ങള്‍ തടഞ്ഞു. കണ്ണൂര്‍ നഗരഹൃദയഭാഗമായ കാല്‍ടെക്‌സ് ജങ്ഷനില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഹര്‍ത്താല്‍ അനുകൂലികളെ കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും രാവിലെ ആറു മണിയോടെ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധം നടത്തി. മട്ടന്നൂര്‍ എളമ്പാറയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വിമാനത്താവള റോഡ് ഉപരോധിക്കുകയും ബസിന് കല്ലെറിയുകയുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഈ റൂട്ടില്‍ സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിയത്.

പരീക്ഷകള്‍ പിന്‍വലിക്കാത്തതുകൊണ്ട് കുട്ടികള്‍ ഇരുചക്രവാഹനങ്ങളില്‍ സ്‌കൂളിലെത്തി. ഹര്‍ത്താലനുകൂലികള്‍ സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്. പ്രതിഷേധിച്ചവരെ പലയിടങ്ങളിലും പോലിസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റ് ഉപരോധിക്കാന്‍ ശ്രമിച്ച ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരേ പോലിസ് ലാത്തി വീശി. കോഴിക്കോട് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചവരെ പോലിസ് കസ്റ്റഡിയിലെടുത്തു. ആലുവയിലും വാളയാറും കെഎസ്ആര്‍ടിസി ബസ്സിനു നേരെ കല്ലേറുണ്ടായി. മലപ്പുറം, മഞ്ചേരി തുടങ്ങിയവിടങ്ങളില്‍ ചെറിയ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. നഗരങ്ങളില്‍ ഒറ്റപ്പെട്ട ഹോട്ടലുകള്‍ തുറന്നിട്ടുണ്ട്. ഹര്‍ത്താലിനെതിരേ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടികളാണ് കൈകൊണ്ടിരിക്കുന്നത്.


പൗരത്വ നിയമം ഭേദഗതി ചെയ്തതിനെതിരേ സംയുക്ത സമിതിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. കാലത്ത് 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ജനാധിപത്യത്തെയും ഭരണഘടനയെയും കൊലപ്പെടുത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരേയാണ് സംയുക്ത സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കണ്ണൂര്‍ കോര്‍പറേഷനില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന തോട്ടടവാര്‍ഡിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അയ്യപ്പ ഭക്തരുടെ സഞ്ചാരത്തെയും ഹര്‍ത്താല്‍ ബാധിക്കുകയില്ല. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ബിഎസ്പി തുടങ്ങി മുപ്പതോളം സാമൂഹിക, രാഷ്ട്രീയ, വിദ്യാര്‍ത്ഥി, ദലിത്, വനിത സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍.

Keywords: News, Kerala, Harthal, Kannur, Police, Case, Arrested, Road, Airport, Harthal supporters block vehicles in Kannur; police arrested them


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?