ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഉപ്പള: (www.kasargodvartha.com 22.12.2019) ബായാറില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ബായാറിലെ അബ്ദുല്ല-സുഹ്റ ദമ്പതികളുടെ മകന്‍ അന്‍വര്‍ (24) ആണ് മരിച്ചത്. സുഹൃത്ത് നവാബി (21) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ബായാര്‍ മുഗുളിയിലായിരുന്നു അപകടം.


കര്‍ണാടകയില്‍ ഒരു കല്ല്യാണ നിശ്ചയ ചടങ്ങിന് പോകുമ്പോഴായിരുന്നു അന്‍വറും നവാബും സഞ്ചരിച്ച സ്‌കൂട്ടര്‍ ബായാര്‍ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറിയിലിടിക്കുകയായിരുന്നു. ഉടന്‍ തന്നെ കര്‍ണാടകയിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അന്‍വറിനെ രക്ഷിക്കാനായില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->
Keywords:News, Kerala, kasargod, Uppala, Youth, Bike-Accident, Tipper lorry, Karnataka, youth died in bike accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?