കന്നട ചാനലുകളും ദേശീയ മാധ്യമങ്ങളും തത്സമയം റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് മലയാളി മാധ്യമപ്രവര്‍ത്തകരെ നാടുകടത്തിയത്; മംഗളൂരില്‍ പൊലിസ് കസ്റ്റഡിയില്‍ നിന്നും മോചിതരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി

കണ്ണൂര്‍: (www.kvartha.com 22.12.2019) മംഗളൂരുവില്‍ നിന്നും കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിതരായ ഏഷ്യാനെറ്റ് ക്യാമറാമാന്‍ പ്രതീഷ് കപ്പോത്ത്, ന്യൂസ് 18 ക്യാമറാമാന്‍ സുമേഷ് മൊറാഴ എന്നിവര്‍ക്ക് കണ്ണൂര്‍ പ്രസ്സ്‌ക്ലബില്‍ സ്വീകരണം നല്‍കി. കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് പെരുമാറിയതെന്ന് ഇരുവരും പറഞ്ഞു.

ഞങ്ങളെ തടഞ്ഞുവെച്ചപ്പോഴും കന്നട ചാനലുകളും ദേശീയ മാധ്യമങ്ങളും അവിടെ നിന്ന് ലൈവ് നല്‍കുന്നുണ്ടായിരുന്നു. അത് പൊലീസ് തടസ്സപ്പെടുത്തിയില്ല. മംഗലാപുരത്തുവെച്ച് പിടികൂടിയ ഞങ്ങളെ കേരള അതിര്‍ത്തിയില്‍ കൊണ്ടുവന്നു വിടുകയാണ് ഉണ്ടായത്. ഒരുതരത്തിലുള്ള നാടുകടത്തലാണ് ഉണ്ടായത്. മലയാള മാധ്യമങ്ങള്‍ മംഗലാപുരത്ത് വരേണ്ടെന്ന സന്ദേശമാണ് കര്‍ണാടക പൊലീസ് നല്‍കിയതെന്നും ഇരുവരും തുടര്‍ന്നു.

സ്വീകരണ യോഗത്തില്‍ പ്രസിഡന്റ് എ.കെ ഹാരിസ് അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം യു.പി സന്തോഷ്, പി.സുരേശന്‍, സി.പി സുരേന്ദ്രന്‍, സഹല്‍ സി മുഹമ്മദ്, കബീര്‍ കണ്ണാടിപ്പറമ്പ്, വിഷ്ണുദത്ത്.പി.വൈ എന്നിവര്‍ പ്രസംഗിച്ചു.സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറര്‍ സിജി ഉലഹന്നാന്‍ നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kannur, Police, Press-Club, Mangalore, Karnataka, Media, Custody, Reception Given For Journalist Who released from Police custody


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?