പാനൂരില്‍ കുഴല്‍പ്പണ തട്ടിപ്പ് സംഘത്തിന് രാഷ്ട്രീയ ബന്ധം: നേതാക്കളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി പൊലീസ്
കണ്ണൂര്‍: (www.kvartha.com 06.12.2019) തലശേരി, പാനൂര്‍ മേഖലയില്‍ കുഴല്‍പണക്കടത്തു സംഘത്തെ കൊളളയടിക്കുന്ന സംഘത്തിനു പിന്നില്‍ ഒരു പ്രമുഖ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ബന്ധമുണ്ടെന്ന് വ്യക്തമായി. കുഴല്‍പണം തട്ടുന്നതിനായി ഇവര്‍ക്കു പിന്നില്‍ ചില പ്രാദേശിക നേതാക്കള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
കവര്‍ച്ച നടന്ന ദിവസം പ്രതികളും പാര്‍ട്ടി യുവജന സംഘടനയുടെ നേതാവും ലോക്കല്‍ നേതാവും ബൈക്കുകളിലെത്തിയ പ്രതികളുമായി സംസാരിക്കുന്നത് സി സി ടി വി ക്യാമറയില്‍ വ്യക്തമായിട്ടുണ്ട്. മാത്രമല്ല ഒരേ ടവര്‍ ലൊക്കേഷനില്‍ ഇവര്‍ മൊബൈലില്‍ സംസാരിച്ച സി സി ടി വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന നടത്തിയവരെ ചോദ്യം ചെയ്യുക. എന്നാല്‍ അന്വേഷണം നേതാക്കളില്‍ കേന്ദ്രീകരിക്കാതിരിക്കാന്‍ ഭരണ തലത്തില്‍ നിന്നും പൊലീസിനുമേല്‍ സമ്മര്‍ദം ശക്തമാണ്. അതിനാല്‍ പിടിയിലായവരെ ചുറ്റിപ്പറ്റി അന്വേഷണം അവസാനിക്കാനാണ് സാധ്യത.
കഴിഞ്ഞ ദിവസം പാനൂരിലാണ് കുഴല്‍പ്പണവുമായി ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ അക്രമിച്ച് പണം കവര്‍ന്ന സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിലായത്. പാനൂര്‍ മുത്താറി പീടികയിലെ തൈക്കണ്ടിയില്‍ ഹൗസില്‍ ജുബീഷ് (24), പാനൂര്‍ കടയപ്രത്ത് കെ എം സനില്‍ (24), മൊകേരി കടയപ്രത്തെ ബൈത്തുല്‍ സൈനിയില്‍ എം പി ഷിനോസ് (25) എന്നിവരെയാണ് പാനൂര്‍ സി ഐ ശ്രീജിത്ത്, എസ് ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
കഴിഞ്ഞ മാസം 26-ന് രാവിലെ 11 മണിയോടെ ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ തടഞ്ഞുവെച്ച് ക്രൂരമായി മര്‍ദിക്കുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന 8.64 ലക്ഷം രൂപ കവരുകയും ചെയ്തുവെന്നാണ് പരാതി. ഇതു കുഴല്‍പ്പണമായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പാനൂര്‍, ചൊക്ലി, കൂത്തുപറമ്പ് മേഖലകളില്‍ കൊണ്ടുവരുന്ന പണമായിരുന്നു ഇത്. പിടിയിലായവര്‍ക്ക് ഒരു പ്രമുഖ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും സജീവ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും പൊലീസ് പാഞ്ഞു. വടക്കെ മലബാറില്‍ ഗള്‍ഫില്‍ നിന്നും ഏറെ കുഴല്‍പ്പണം എത്തുന്ന സ്ഥലങ്ങളിലൊന്നാണ് പാനൂര്‍, പെരിങ്ങത്തൂര്‍ മേഖല.
നേരത്തെ ഇവിടെ കൊലപാതക രാഷ്ട്രീയത്തില്‍ സജീവമാവുകയും പിന്നീട് വിവിധ കേസുകളില്‍ അറസ്റ്റിലാവുകയും ചെയ്ത നിരവധി സംഘങ്ങള്‍ കുഴല്‍പ്പണം തട്ടുന്ന പ്രവര്‍ത്തനങ്ങളില്‍ പിടിയിലായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
Image: Represent
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Political leaders ties to money laundering gang in Panur: Police ready to question leaders,Kannur, News, Local-News, Black Money, Politics, Leaders, Police, Kerala.

Powered by Info News For You

Comments
Post a Comment