ഇന്തോനേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; പ്രതി അറസ്റ്റില്‍
ഇടുക്കി: (https://ift.tt/2PV3AwG) ഇന്തോനേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കോയമ്പത്തൂര്‍ ഗാന്ധിനഗര്‍ സ്വദേശി എം അരുണാചലത്തെയാണ് ഇടുക്കി സബ് ഇന്‍സ്‌പെക്ടര്‍ ടി സി മുരുകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇന്തോനേഷ്യയില്‍ ജൂനിയര്‍ എഞ്ചിനീയര്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇത്തരത്തില്‍ ഇടുക്കി, വണ്ടന്‍മേട് എന്നിവടങ്ങളിലെ അഞ്ച് യുവാക്കളില്‍ നിന്നായി 22,75,000 രൂപയാണ് തട്ടിയെടുത്തത്.
ചെന്നൈയിലെ സ്മാര്‍ട്ട് കരിയര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം വഴിയായിരുന്നു ജോലി വാഗ്ദാനം. മറ്റു പലരും ഇയാളുടെ തട്ടിപ്പിനിരയായതായി പോലീസ് സംശയിക്കുന്നു. ഇതു കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. പോലീസ് കേസെടുത്തതോടെ പ്രതി ചെന്നൈയിലെ ഓഫീസ് ഒരു മാസം മുമ്പ് അടച്ച് സ്ഥലം വിട്ടിരുന്നു. തിരച്ചില്‍ വ്യാപിപ്പിച്ചതോടെയാണ് പിടിയിലായത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എ എസ് ഐ ജോര്‍ജ്ജ്കുട്ടി, സിവില്‍ പൊലീസ് ഓഫീസര്‍ ബെന്‍സി ലാല്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Top-Headlines, arrest, Cheating, Idukki, Cheating case accused arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment