കേരളത്തില്‍ ഡിഗ്രിയില്ലാത്തവര്‍ക്ക് മാത്രമായി സര്‍ക്കാര്‍ ജോലി; വിജ്ഞാപനം ഈ മാസം തന്നെ
തിരുവനന്തപുരം: (www.kvartha.com 26.12.2019) കേരളത്തില്‍ ഡിഗ്രിയില്ലാത്തവര്‍ക്ക് മാത്രമായി സര്‍ക്കാര്‍ ജോലി. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (എല്‍ ജി എസ്) തസ്തികയിലേക്കാണ് നിയമനം. ഇതിന്റെ വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. ഈ മാസം അവസാനത്തോടെ 187 വിജ്ഞാപനങ്ങള്‍ കൂടി പ്രസിദ്ധീകരിക്കാനാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ തീരുമാനം. 73 വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഡിസംബര്‍ ഒമ്പതിന് പിഎസ്സി തീരുമാനിച്ചിരുന്നു. ഇതിനു പുറമേയാണ് 114 വിജ്ഞാപനങ്ങള്‍ കൂടി പ്രസിദ്ധീകരിക്കാന്‍ 16ന് ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചത്.
ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് തസ്തികയ്ക്ക് ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എന്നാല്‍ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. കഴിഞ്ഞ തവണത്തെ വിജ്ഞാപനം മുതലാണ് ലാസ്റ്റ് ഗ്രേഡിലേക്ക് ബിരുദധാരികളെ വിലക്കിയത്.
പ്രായപരിധി 18-36 വയസാണ്. ഈ തസ്തികയ്ക്ക് 30-06-2018 ല്‍ വന്ന റാങ്ക് ലിസ്റ്റ് ഇപ്പോള്‍ നിലവിലുണ്ട്. 14 ജില്ലകളിലുമായി 2,997 പേര്‍ക്കാണ് ഈ ലിസ്റ്റില്‍ നിന്നു നിയമനശുപാര്‍ശ ലഭിച്ചിരിക്കുന്നത്. നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി 29-06-2021 ന് അവസാനിക്കും. ഇതിനു തൊട്ടടുത്ത ദിവസമായിരിക്കും പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് കൂടാതെ വിവിധ വകുപ്പുകളില്‍ ഒഴിവുകളുണ്ട്. ഹൈസ്‌കൂള്‍ ടീച്ചര്‍, എല്‍പി/യുപി സ്‌കൂള്‍ ടീച്ചര്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ തമിഴ് (ജൂനിയര്‍), റഷ്യന്‍ (ജൂനിയര്‍), സൈക്കോളജി (ജൂനിയര്‍), ഇസ്ലാമിക് ഹിസ്റ്ററി (സീനിയര്‍), ഹിസ്റ്ററി (സീനിയര്‍), ഫിലോസഫി (സീനിയര്‍), ജേണലിസം (സീനിയര്‍), ഗാന്ധിയന്‍ സ്റ്റഡീസ് (സീനിയര്‍), സോഷ്യല്‍ വര്‍ക്ക് (സീനിയര്‍), മാത്തമാറ്റിക്‌സ് (സീനിയര്‍), ഫുഡ് സേഫ്റ്റി ഓഫിസര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ജയിലര്‍, ഡ്രോയിംഗ് ടീച്ചര്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, ഫാര്‍മസിസ്റ്റ്, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, നഴ്‌സ് ഗ്രേഡ് 2 (ആയുര്‍വേദം), സിവില്‍ എക്‌സൈസ് ഓഫിസര്‍, പോലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് പോലീസ് ബറ്റാലിയന്‍) എന്നിവ ഉള്‍പ്പെടെയാണ് വിജ്ഞാപനം വരുന്നത്.
Keywords: Kerala, Thiruvananthapuram, News, Job, PSC, Kerala PSC Notifications, Last Grade Servants.

Powered by Info News For You
Comments
Post a Comment