ചോദിക്കാതെ പേനയെടുത്തതിന് സഹപാഠി വിദ്യാര്‍ത്ഥിനിയെ തല്ലിക്കൊന്ന് കുളത്തിലും പിന്നീട് സ്‌കൂള്‍ പരിസരത്തും ഉപേക്ഷിച്ചു; മൃതദേഹം മറവുചെയ്യാന്‍ വീട്ടുകാരും കൂട്ടുനിന്നു

ജയ്പുര്‍: (https://ift.tt/35tEyu0) പേനയ്ക്ക് വേണ്ടിയുണ്ടായ വഴക്കിനെ തുടര്‍ന്ന് സഹപാഠി 8ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയായ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത പോലീസ് മാതാപിതാക്കളെയും സഹോദരനെയും കൂടി അറസ്റ്റ് ചെയ്തു. കൊലപാതകം മറച്ചുവെച്ചതിനും പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് മറ്റു മൂന്നുപേര്‍ക്കുമെതിരെ നടപടി.

പായല്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. സ്‌കൂളിനു സമീപത്തുള്ള നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപത്ത് വെച്ചാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ജയ്പ്പുരിലെ ചക്സു എന്ന സ്ഥലത്താണ് സംഭവം. ബുധനാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.

News, National, India, Jaipur, Student, Killed, Dead Body, Police, school, Examination, Parents, Crime, A Classmate Hit and Kill Girl Student

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ പായലിന്റെ സഹപാഠികളെയും അധ്യാപകരെയും ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് പേനയെചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന മൊഴി സഹപാഠികള്‍ നല്‍കിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പരീക്ഷയ്ക്കിടെ പായലിന്റെ പേന സഹപാഠിയായ പെണ്‍കുട്ടി എടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. പേന നഷ്ടപ്പെട്ടതിനെ ചൊല്ലി പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പായലിനെ കളിയാക്കി. പായലും പെണ്‍കുട്ടിയും പേനയെ ചൊല്ലി വഴക്കിട്ടിരുന്നു. സുഹൃത്തുക്കളോടൊപ്പം പെണ്‍കുട്ടിയും പായലിനെ അധിക്ഷേപിച്ചു. നിശബ്ദയായി പരീക്ഷ എഴുതിയ പായല്‍ വീട്ടിലേക്ക് മടങ്ങി. മറ്റുള്ളവരുടെ കളിയാക്കലില്‍ പായല്‍ അതീവ ദുഃഖിതയായിരുന്നു.

വീട്ടില്‍ നിന്ന് സഹപാഠിയുടെ വീട്ടിലേക്ക് പായല്‍ ചെന്നു. ഈ സമയം പെണ്‍കുട്ടി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. ഇവിടെ വെച്ച് ഇരുവരും വഴക്കിട്ടു. ഇതിനിടെ പെണ്‍കുട്ടി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പായലിനെ തല്ലി കൊന്നു. ശേഷം മൃതദേഹം വലിച്ചിഴച്ച് വീടിന്റെ താഴെ കൊണ്ടുപോയി ഇട്ടു.


ഈ സംഭവങ്ങള്‍ പെണ്‍കുട്ടി തന്റെ അമ്മയോടും സഹോദരനോടും വെളിപ്പെടുത്തിയിയതോടെ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനായി ഇരുവരും ചേര്‍ന്ന് പായലിന്റെ ശരീരം കല്ലുകെട്ടി കുളത്തില്‍ താഴ്ത്തി. പിന്നീട് പെണ്‍കുട്ടിയുടെ അച്ഛന്‍ ഈ സംഭവം അറിഞ്ഞതോടെ പായലിന്റെ മൃതദേഹം കുളത്തില്‍ നിന്ന് എടുത്ത് സ്‌കൂളിന് സമീപത്തെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ കൊണ്ട് പോയി ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാതിരുന്നാല്‍ തന്റെ മകള്‍ക്ക് ശാപം ലഭിക്കുമെന്ന് ഭയന്നാണ് കുളത്തില്‍ നിന്ന് എടുത്തതെന്ന് മാതാപിതാക്കള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, Jaipur, Student, Killed, Dead Body, Police, school, Examination, Parents, Crime, A Classmate Hit and Kill Girl Student


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?