ബാങ്കിംഗ് ഇടപാടുകള്‍ക്കും ഇനി മതം പറയണം; വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കേണ്ട കെ വൈ സി ഫോമില്‍ മാറ്റങ്ങള്‍ വരുത്തി ആര്‍ബിഐ
മുംബൈ: (www.kvartha.com 21.12.2019) രാജ്യത്ത് ബാങ്കിംഗ് ഇടപാടുകള്‍ക്കും ഇനി മതം പറയണം. വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കേണ്ട കെ വൈ സി (know your customer) ഫോമില്‍ മാറ്റങ്ങള്‍ വരുത്തി ആര്‍ബിഐ. ഇതു പ്രകാരം ബാങ്കുകളോട് ഉപഭോക്താക്കള്‍ക്ക് മതം വെളിപ്പെടുത്തേണ്ടി വരും. കെ വൈ സി ഫോമില്‍ മതം എഴുതാനുള്ള കോളം കൂട്ടിച്ചേര്‍ത്ത് ആര്‍ ബി ഐ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് റെഗുലേഷന്‍സ് ആക്ടില്‍ (ഫെമ) ഭേദഗതി വരുത്തിയിരുന്നു. ഇതു പ്രകാരമാണ് പുതിയ ചട്ടം കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥലം വാങ്ങാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും സാധ്യമാണ്. ഫെമ ആക്ടിലെ പുതിയ മാറ്റങ്ങളനുസരിച്ചാണ് ഇതിന് അനുവാദം നല്‍കുന്നത്. ഈ ഭേദഗതി പൂര്‍ണമായും നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉപഭോക്താക്കളുടെ മതം വെളിപ്പെടുത്തണമെന്ന് ആര്‍.ബി.ഐ നിര്‍ദ്ദേശിക്കുന്നത്.
ആനുകൂല്യങ്ങള്‍ തിരഞ്ഞെടുത്ത മത സമൂഹങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍, ബാങ്കുകള്‍ നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും അവരുടെ മതം പരാമര്‍ശിക്കുന്നതിനായി കെ.വൈ.സി ഫോമുകളില്‍ ഒരു കോളം അവതരിപ്പിച്ചിരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
നിരീശ്വരവാദികള്‍, മുസ്ലിം കുടിയേറ്റക്കാര്‍ പ്രത്യേകിച്ചും അയല്‍രാജ്യങ്ങളായ മ്യാന്‍മര്‍, ശ്രീലങ്ക, ടിബറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ഈ നിയമം ഒഴിവാക്കുന്നു. ഇതേക്കുറിച്ച് കൂടുതലറിയാന്‍ ടൈംസ് ഓഫ് ഇന്ത്യ അയച്ച ഇമെയില്‍ ചോദ്യാവലിയില്‍ അഭിപ്രായങ്ങളൊന്നുമില്ലെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ മറുപടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Banking, Finance, Mumbai, RBI, Bank, Religion, banks can be forced to include a religion column in their KYC documents

Powered by Info News For You

Comments
Post a Comment