വീട് കയറി ആക്രമിച്ച മുന്‍സിപ്പല്‍ കൗണ്‍സിലറേയും ഗുണ്ടകളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പൊലീസ് സ്റ്റേഷനു മുന്‍പില്‍ സത്യഗ്രഹ സമരം നടത്തി
കണ്ണൂര്‍: (www.kvartha.com 21.12.2019) തളിപ്പറമ്പിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സത്യാഗ്രഹം ആരംഭിച്ചു. തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപമാണ് തളിപ്പറമ്പ് പുളിമ്പറമ്പിലെ തോണിക്കുഴി ജോസ് വ്യാഴാഴ്ച്ച രാവിലെ മുതല്‍ വൈകുന്നേരം വരെ സത്യഗ്രഹം നടത്തിയത്.
പോലീസ് നീതി പാലിക്കുക, തന്റെ വീട് കയറിയുള്ള ഗുണ്ടാ ആക്രമണത്തില്‍ പ്രതിയായ മുന്‍സിപ്പല്‍ കൗണ്‍സിലറേയും ഗുണ്ടകളേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുക, പൗരാവകാശം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന പ്ലക്കാര്‍ഡ് പ്രദര്‍ശിപ്പിച്ചാണ് സത്യാഗ്രഹം.
തന്നെ വീട്ടില്‍ കയറി അക്രമിച്ച സി.പി.എം പ്രവര്‍ത്തകരെ പിടികൂടണമെന്നാവശ്യപ്പെട്ട് നേരത്തെ സത്യാഗ്രഹം നടത്തിയിരുന്നു. അഞ്ചുപേര്‍ക്കെതിരെ കേസെടുക്കാമെന്ന് പോലീസ് സമ്മതിച്ചതിനാല്‍ സത്യാഗ്രഹം പിന്‍വലിക്കുകയായിരുന്നു.
എന്നാല്‍ പ്രധാന പ്രതി ഉള്‍പ്പെടെ 16 പേരെ കേസില്‍ നിന്ന് ഒഴിവാക്കിയിരിക്കയാണെന്നാണ് ജോസ് ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ 10 മുതല്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്നത്. ജില്ലാ കലക്ടര്‍, പോലീസ് മേധാവി, തളിപ്പറമ്പ് സി.ഐ എന്നിവര്‍ക്കും ഇത് സംബന്ധിച്ച് നിവേദനം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kannur, Police, Congress, Case, Police Station, Municipality, House, attack, CPM, Accused, Congress activist did Satyagraha agitates in front of police station

Powered by Info News For You

Comments
Post a Comment