നീരുള്ളി മുതല്‍ പാലിന് വരെ വില കുതിച്ചുയരുന്നു; ഹോട്ടലുകളില്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഹോട്ടലുടമകള്‍

കാസര്‍കോട്:(www.kasargodvartha.com 05.12.2019) നിത്യോപയോഗ സാധനങ്ങള്‍ക്ക് ദിനം പ്രതിയുള്ള ക്രമാതീതമായ വിലക്കയറ്റം നേരിടുന്ന സാഹചര്യത്തില്‍ ഹോട്ടലുകളിലെ ഭക്ഷത്തിന് വില വര്‍ധനവിന് ഹോട്ടലുടമകള്‍ നിര്‍ബന്ധിതരായി തീരുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി മുന്നറിയിപ്പു നല്‍കി.

വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ കര്‍ശന നടപടിയെടുക്കണം. നീരുള്ളിയും, ഉഴുന്ന് പരിപ്പും, സമ്പാര്‍ പരിപ്പിനും, പച്ചക്കറിക്കും ഉണ്ടായത് ഇതുവരെ കാണാത്ത രീതിയിലുള്ള വിലക്കയറ്റമാണ്. പാലിനും പതിനഞ്ച് ശതമാനം വര്‍ധനവാണ് ഉണ്ടായത്.

വിലക്കയറ്റത്തിനെതിരെ ആദ്യപടിയായി പ്രതിഷേധ സമരം നടത്തും. വിലക്കയറ്റം ഉടന്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹോട്ടല്‍ ഭക്ഷണത്തിന് വില വര്‍ധിപ്പിക്കാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്ന് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ്, സെക്രട്ടറി നാരായണ പൂജാരി എന്നിവര്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:News, Kerala, kasaragod, Milk, Hotel, Price, Increase, Price hike: Hotel food price may be hiked< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?