ഗ്രഹണ സമയത്ത് മൈതാനിയില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസിന്റെ ചില്ല് തകര്‍ന്നു; കഠിനമായ ചൂടേറ്റതാവാമെന്ന് നിഗമനം

തൃശ്ശൂര്‍: (https://ift.tt/2t3JvLy) സൂര്യഗ്രഹണസമയത്ത് മൈതാനിയില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസിന്റെ ചില്ല് തകര്‍ന്നു. മുഴുവന്‍ ഭാഗവും പൊടിഞ്ഞ നിലയിലുള്ള വാഹനത്തിന്റെ ചില്ല് പൊട്ടിവീണിട്ടില്ല. അതികഠിനമായ ചൂടേല്‍ക്കുമ്പോള്‍ പൊട്ടുന്നതുപോലെയാണ് ചില്ലിന് കേടുപറ്റിയിരിക്കുന്ന്.

വ്യാഴാഴ്ച രാവിലെ ഒമ്പതരയ്ക്ക് ഗുരുവായൂർ ബ്രഹ്മകുളം ഗോകുലം സ്‌കൂളിലാണ് സംഭവം. ഗ്രഹണസമയത്തെ ചൂടു കാരണമാണിതെന്ന് സംശയം ഉണ്ടായതിനെത്തുടര്‍ന്ന് ബസിന്റെ കമ്പനി അധികൃതര്‍ സ്ഥലത്തെത്തി.

 News, Kerala, School Bus, Thrissur, Guruvayoor, Solar Eclipse; School Bus Front Glass Topples

എന്നാല്‍ സ്‌കൂള്‍ മൈതാനിയില്‍ 21 വണ്ടികള്‍ നിര്‍ത്തിയിട്ടതില്‍ ഒന്നിന്റെ ചില്ലിനു മാത്രമേ ഈ പ്രശ്‌നമുണ്ടായിട്ടുള്ളൂ. ബാക്കി വാഹനങ്ങള്‍ക്ക് കേടുപറ്റാത്തതിനാല്‍ ഇതിന് ഗ്രഹണവുമായി ബന്ധമില്ലെന്നാണ് നിഗമനം.

അതേസമയം കേടുപാടുകള്‍ സംഭവിച്ച ബസ് സൂര്യനുനേരെ അഭിമുഖമായാണ് നിര്‍ത്തിയിരുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, School Bus, Thrissur, Guruvayoor, Solar Eclipse; School Bus Front Glass Topples


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?