മഹേശ്വരി ക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം: പൊലീസ് അന്വേഷണം ആരംഭിച്ചു

നീലേശ്വരം: (www.kasargodvartha.com 19.12.2019) പേരോല്‍ വള്ളിക്കുന്ന് മഹേശ്വരി ക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം. ക്ഷേത്രത്തിലേക്കുള്ള പ്രധാന വാതിലിന്റെ പൂട്ടു പൊളിച്ച നിലയിലായിരുന്നു. ഈ വാതിലിനു 2 പൂട്ടുകളുണ്ട്. ആതില്‍ ഒന്നാണ് തകര്‍ത്തത്. ഓടാമ്പലിന്റെ ഭാഗം തകര്‍ത്ത നിലയിലായിരുന്നു. രണ്ടാമത്തെ ഓടാമ്പല്‍ മുറിക്കാന്‍ ശ്രമിച്ചെങ്കിലും അത് സാധ്യമായിരുന്നില്ല.

രാവിലെ ക്ഷേത്രത്തിലെത്തിയ വഴിപാട് ക്ലാര്‍ക്കാണ് പൂട്ടു പൊളിച്ചതായി കണ്ടത്. ഉടന്‍ ക്ഷേത്ര ഭാരവാഹികളെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. ഭാരവാഹികളും നാട്ടുകാരും ക്ഷേത്രപരിസരത്ത് പരിശോധന നടത്തിയെങ്കിലും എന്തെങ്കിലും നഷ്ടപ്പെട്ടതായി കണ്ടെത്തിയില്ല. ക്ഷേത്രം സെക്രട്ടറി കെ.രാജന്‍ നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
 < !- START disable copy paste -->
 Keywords: News, Kerala, kasaragod, Neeleswaram, Police, Robbery,  Robbery at Maheshwari Temple


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?