പൗരത്വ നിയമ ഭേദഗതി; മുസ്ലീം ലീഗിന്റെ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും
ന്യൂഡല്‍ഹി: (www.kvartha.com 17.12.2019) പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ് ഡെ അധ്യക്ഷനായ ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക. എം.പിമാരായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുല്‍ വഹാബ്, നവാസ് കനി എന്നിവര്‍ കക്ഷികളാണ്. പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിലാണ് നിയമം സുപ്രീംകോടതിയിലേക്ക് എത്തുന്നത്.
മുസ്ലിം ലീഗാണ് ഈ പ്രശ്‌നത്തില്‍ ആദ്യം തന്നെ സുപ്രിം കോടതിയെ സമീപിച്ചത്. മതത്തിന്റെ പേരില്‍ മുസ്ലിംങ്ങളെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ചാണ് ലീഗ് ഹര്‍ജി നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ളവരും ഹര്‍ജി നല്‍കിയിട്ടുണ്ട്. ലീഗിന് വേണ്ടി മുതിര്‍ന്ന അഭിവാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ഹാജരാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, New Delhi, plea, Supreme Court of India, Muslim-League, Parliament, Central Government, Citizenship Law Amendment; The Supreme Court will hear the plea of the Muslim League on Wednesday
Powered by Info News For You

Comments
Post a Comment