'രാജ്യത്തെ അരക്ഷിതാവസ്ഥയും അന്തരീക്ഷവും ഭയപ്പെടുത്തുന്നു'; പൗരത്വനിയമഭേദഗതിയില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കി എഴുത്തുകാരന്‍ മുജ്തബ ഹുസൈന്‍
ന്യൂഡല്‍ഹി: (www.kvartha.com 18.12.2019) പൗരത്വനിയമഭേദഗതിയില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കി എഴുത്തുകാരന്‍ മുജ്തബ ഹുസൈന്‍. രാജ്യത്തെ അരക്ഷിതാവസ്ഥയും അന്തരീക്ഷവും ഭയപ്പെടുത്തുന്നതായും അസ്വസ്ഥതയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രമുഖ ഉറുദു എഴുത്തുകാരനാണ് മുജ്തബ ഹുസൈന്‍. രാജ്യത്തെ കലുഷിതമായ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു പുരസ്‌കാരം തന്റെ കൈയില്‍വെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2007ലാണ് രാജ്യം മുജ്തബ ഹുസൈനിന് പത്മശ്രീ നല്‍കി ആദരിച്ചത്. തനിക്ക് 87 വയസായി. രാജ്യത്തെ അരക്ഷിതാവസ്ഥ, ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭയാന്തരീക്ഷം, വര്‍ധിച്ചുവരുന്ന വിദ്വേഷം എന്നിവ യഥാര്‍ഥത്തില്‍ അസ്വസ്ഥപ്പെടുത്തുന്നു. ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോര്‍ത്താണ് എനിക്കു കൂടുതല്‍ ഉത്കണ്ഠയെന്നും ഹുസൈന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, New Delhi, Award, Padmasree, Padma awards, Country, India, Protest, Urdu writer Mujtaba Hussain decides to return Padma Shri
Keywords: News, National, New Delhi, Award, Padmasree, Padma awards, Country, India, Protest, Urdu writer Mujtaba Hussain decides to return Padma Shri
Powered by Info News For You

Comments
Post a Comment