നിര്‍ഭയ കേസ്: വധ ശിക്ഷ നടപ്പാക്കാന്‍ അവസരം ലഭിച്ചാല്‍ ആരാച്ചാരാകാന്‍ അഭിമാനമെന്ന് മലയാളി ടെക്കി


ന്യൂഡെല്‍ഹി: (https://ift.tt/2Ez1MD2) നിര്‍ഭയ കേസില്‍ രാജ്യത്ത് വധശിക്ഷയുടെ കാര്യത്തില്‍ തര്‍ക്കം തുടരുമ്പോള്‍ നിര്‍ഭയ കേസിലെ പ്രതികളുടെ ആരാച്ചാരാകാന്‍ സന്നദ്ധത അറിയിച്ച് മലയാളി ടെക്കി. ടെക്നോപാര്‍ക്കില്‍ സോഫ്റ്റ്വെയര്‍ ടെസ്റ്ററായി ജോലി ചെയ്യുന്ന റെയ്മണ്ട് റോബ്ലിന്‍ ഡോണ്‍സ്റ്റനാണ് സന്നദ്ധത അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഇ മെയില്‍ അയച്ചത്.

നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കാന്‍ അവസരം ലഭിച്ചാല്‍ അത് അഭിമാനമായി കരുതുമെന്ന് റെയ്മണ്ട് മെയിലില്‍ പറയുന്നു. കോളേജ് ദിനങ്ങളിലെ എന്‍സിസി പരിശീലനം ഇക്കാര്യത്തില്‍ ഗുണം ചെയ്യുമെന്നാണ് ഇദ്ദേഹം. ക്യാമ്പിന്റെ ഭാഗമായി വിവിധ തരം കെട്ടുകള്‍ ഉണ്ടാക്കുന്നതില്‍ പരിശീലനം ലഭിച്ചിരുന്നു. 

News, National, India, New Delhi, Ram Nath Kovind, President, Email, Letter, Nirbhaya Case, Nirbhaya Case: Malayalee Techies Ready to Hang Themselves

രാജ്യത്ത് വധശിക്ഷ നടപ്പാക്കാന്‍ ഉപയോഗിക്കുന്ന 'ലോങ് ഡ്രോപ് ഹാങ്ങിങ്ങും' പഠിച്ചിട്ടുണ്ട്. പ്രതിഷേധമോ ആക്ടിവിസമോ അല്ല, ഉത്തരവാദിത്തമുള്ള പൗരന്‍ എന്ന നിലയില്‍ ഇത് കടമയായാണ് കരുതുന്നതെന്നും കൊല്ലം സ്വദേശി റെയ്മണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ , ജയില്‍ ഡിഐജി എസ് എസ് പരിഹര്‍, നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി മെംബര്‍ സെക്രട്ടറി അലോക് അഗര്‍വാള്‍ എന്നിവര്‍ക്കും ഇദ്ദേഹം ഇ മെയില്‍ അയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, New Delhi, Ram Nath Kovind, President, Email, Letter, Nirbhaya Case, Nirbhaya Case: Malayalee Techies Ready to Hang Themselves


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?