നീര്‍ചാല്‍ പുനരുജജീവനം:ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതി പ്രവര്‍ത്തനം പുരോഗതിയില്‍

കാസര്‍കോട്: (www.kasargodvartha.com 21.12.2019) ഹരിത കേരളം മിഷന്‍ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പനത്തടി, പള്ളിക്കര, കളളാര്‍, കാറഡുക്ക, ബദിയടുക്ക, പൈവളിഗെ, പഞ്ചായത്തുകളിലെ തുമ്പോടി-ചാമുണ്ഡിക്കുന്ന് തോട്, ആലക്കോട്-പള്ളത്തിങ്കാല്‍ തോട്, കള്ളാര്‍ തോട്, കാര്‍ലെ പണിയതോട്, പെര്‍ഡാലപ്പുഴ, സ്വര്‍ണ്ണഗിരി തോട് എന്നിവയുടെ പുനരുജജീവനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേയും ഏതെങ്കിലുമൊരു നീര്‍ച്ചാല്‍ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ, സമഗ്രമായ ജലസംരക്ഷണം, കൃഷി വ്യാപനം എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

വിവിധ തലങ്ങളിലുള്ള ജനകീയ കൂട്ടായ്മകളിലൂടെ നീര്‍ച്ചാലുകള്‍ ജീവസ്സുറ്റതാക്കാനുള്ള പ്രവര്‍ത്തനമാണ് ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ ,കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പുനരുജജീവന പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഡിസംബര്‍ 22 നകം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എംപി സുബ്രഹ്മണ്യന്‍ അറിയിച്ചു.

ഇനി ഞാന്‍ ഒഴുകട്ടെ; മധുവാഹിനിപ്പുഴയുടെ വീണ്ടെടുപ്പിന് കര്‍ഷക ഗ്രാമത്തില്‍ ജനകീയ കൂട്ടായ്മ

ചെങ്കള: ഹരിത കേരളം മിഷന്‍ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന 'ഇനി ഞാന്‍ ഒഴുകട്ടെ' നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പ് ശുചീകരണ പ്രവര്‍ത്തനം ചെങ്കള ഗ്രാമ പഞ്ചായത്തില്‍ നടന്നു. പഞ്ചായത്തിലെ പത്താം വാര്‍ഡിലൂടെ ഒഴുകുന്ന ആലമ്പാടി മധുവാഹിനി പുഴയുടെ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം നിര്‍വ്വഹിച്ചു. വേനല്‍ക്കാലത്ത് കുടിവെള്ളത്തിനും, കാര്‍ഷിക ആവശ്യത്തിനും ജലക്ഷാമം നേരിടുന്ന പ്രദേശമായതിനാല്‍ ശുചീകരണത്തോടൊപ്പം മധുവാഹിനി പുഴയില്‍ തടയണയും നിര്‍മിച്ചു.

News, Kerala, kasaragod, Government, farmer, Wetlands regeneration: government project in progress

മധുവാഹിനി പുഴയില്‍ പാടിയിലും എടനീര്‍ കെമ്മങ്കയത്തും തടയണ നിര്‍മ്മിക്കുന്നതിന് പഞ്ചായത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തകുമാരി, സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹാജിറ മുഹമ്മദ് കുഞ്ഞി, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എംപി സുബ്രഹ്മണ്യന്‍, വാര്‍ഡ് മെമ്പര്‍മാരായ മമ്മിഞ്ഞി, അബ്ദുല്‍ സലാം പാണലം, മഹമ്മുദ് തൈവളപ്പ്, എന്‍എ താഹിര്‍, എംസിഎ ഫൈസല്‍, സഫിയ, നാസിര്‍ കാട്ടുകൊച്ചി, കുടുംബശ്രീ അംഗങ്ങള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് അംഗങ്ങള്‍, ക്ലബ്ബ് ഭാരവാഹികള്‍, ജമാ- അത്ത് ഭാരവാഹികള്‍, നാട്ടുകാര്‍ തുടങ്ങി മുന്നൂറോളം പേര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->   
Keywords:News, Kerala, kasaragod, Government, farmer, Wetlands regeneration: government project in progress


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?