മകന്റെ ചികിത്സാ ചെലവുകള്‍ക്ക് വേണ്ടി പ്രായപൂര്‍ത്തിയാകാത്ത പേരക്കുട്ടികളെ ഇരുപതിനായിരം രൂപയ്ക്ക് വിറ്റു; മുത്തശ്ശി അറസ്റ്റില്‍

ചെന്നൈ: (www.kvartha.com 14.12.2019) മകന്റെ ചികിത്സാ ചെലവുകള്‍ക്ക് വേണ്ടി പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമക്കളെ ഇരുപതിനായിരം രൂപയ്ക്ക് വിറ്റ മുത്തശ്ശി അറസ്റ്റില്‍. വിജയലക്ഷ്മി(55) ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് സംഭവം. തന്റെ പതിമൂന്നും പതിനാലും വയസ്സുള്ള പേരക്കുട്ടികളെയാണ് ഇടനിലക്കാരന്‍ മുഖേന വില്‍പ്പന നടത്തിയത്. മകന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് പേരക്കുട്ടികളെ വിറ്റതെന്ന് വിജയലക്ഷമി മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ നവംബര്‍ 20നാണ് പെണ്‍കുട്ടികളെ കാണാതായത്. ഇടനിലക്കാര്‍ മുഖ്യേനെയാണ് ഓരോ കുട്ടിക്ക് 10,000 രൂപവീതം വാങ്ങി വില്‍പന നടത്തിയത്. പെണ്‍കുട്ടികളെ തിരുപ്പൂരിലെ സ്വകാര്യ ഫാക്ടറിയില്‍ നിന്നുമാണ് കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും പോലീസും നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.

Chennai, News, Kerala, National, Crime, Arrest, Treatment, Girl, Police, Grandmother booked for selling grand daughters

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai, News, Kerala, National, Crime, Arrest, Treatment, Girl, Police, Grandmother booked for selling grand daughters 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?