അതിര്‍ത്തിയില്‍ കുഴിബോംബ് ആക്രമണം; മലയാളി ജവാന് വീരമൃത്യു
ശ്രീനഗര്‍: (www.kvartha.com 25.12.2019) അതിര്‍ത്തിയില്‍ കുഴിബോംബ് ആക്രമണത്തില്‍ മലയാളി ജവാന്‍ മരിച്ചു. തിരുവനന്തപുരം മുക്കോല സ്വദേശിയായ അക്ഷയ് ആണ് ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ കുഴിബോംബ് ആക്രമണണത്തില്‍ വീരമൃത്യു വരിച്ചത്. തിങ്കളാഴ്ച്ച രാത്രി 12.30 ഓടെ ഔദ്യോഗികാവിശ്യത്തിനായി യാത്ര ചെയ്യവേയാണ് സംഭവം.
ആര്‍മി സപ്ളേകോര്‍ വിഭാഗത്തിലെ ഡ്രൈവറായിരുന്നു അക്ഷയ്. രാഷ്ട്രീയ റെയ്ഫിള്‍സിലെ ജവാനായ അക്ഷയ് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സൈനിക സര്‍വീസില്‍ പ്രവേശിച്ചത്. ശ്രീനഗറില്‍ നിന്ന് അഹ്മദാബാദിലേക്ക് സ്ഥലം മാറ്റം ലഭിച്ച് കാത്തിരിക്കുന്നതിനിടെയാണ് അക്ഷയിയെ അപ്രതീക്ഷിതമായി മരണം തേടിയെത്തിയത്.
ഓണത്തിനാണ് അവസാനമായി നാട്ടില്‍ വന്നത്. വേണു - പ്രിയ ദബതികളുടെ മകനായ അക്ഷയ് അവിവാഹിതനാണ്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ അര്‍ജ്ജുന്‍ ഏക സഹോഹരനാണ്. നാട്ടിലെത്തിക്കുന്ന മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.
Keywords: India, National, News, attack, Jawans, Death, Thiruvananthapuram, Jammu, Kashmir, Bomb attack: Jawan from Kerala dies in Kupwara

Powered by Info News For You
Comments
Post a Comment