സംസ്ഥാന കലോത്സവത്തിനായി സ്ഥാപിച്ച കൊടിമരവും ബേക്കല്‍ കോട്ടയുടെ മാതൃകയും അതേപടി നിലനിര്‍ത്തും

കാഞ്ഞങ്ങാട്:(www.kasrgodvartha.com 04.12.2019) അറുപതാമത് സംസ്ഥാന കലോത്സവത്തിനായി കാഞ്ഞങ്ങാട് നിര്‍മ്മിച്ച പെന്‍സില്‍ മാതൃകയിലുള്ള കൊടിമരവും അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡില്‍ നിര്‍മ്മിച്ച ബേക്കല്‍ കോട്ട മാതൃകയിലുള്ള കമാനവും അതേപടി നിലനിര്‍ത്താന്‍ ആലോചിക്കുന്നതായി നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ പറഞ്ഞു.

വാഴുന്നോരൊടി മേനിക്കോട്ട് സ്വരലയ സാസ്‌കാരികവേദി പ്രവര്‍ത്തരാണ് കലോത്സവ സ്വീകരണ കമ്മിറ്റിയുമായി ചേര്‍ന്ന് കൊടിമരം ഉണ്ടാക്കിയത്. 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കാസര്‍കോട് സംസ്ഥാന കലോത്സവത്തിന് ആതിഥ്യമരുളിയത്. സംഘാടന മികവു കൊണ്ടും സജ്ജീകരണ മികവു കൊണ്ടും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.



ജനകീയോത്സവമായി മാറിയ കലോത്സവത്തിന്റെ ഒര്‍മ അതേപടി നിലനിര്‍ത്താനാണ് സംഘാടക സമിതിയുടെ ശ്രമം. കോട്ടയും പെന്‍സിലും ഉള്‍പ്പെടെ ഒന്‍പതുമീറ്റര്‍ ഉയരമുള്ളതായിരുന്നു കൊടിമരം. പ്രദര്‍ശന കമ്മിറ്റിയാണ് ബേക്കല്‍ കോട്ട മാതൃകയില്‍ അലാമിപ്പള്ളിയില്‍ കമാനമുണ്ടാക്കിയത്. 80 അടി നീളവും 40 അടി വീതിയുമുണ്ട് ഇതിന്. ചെത്തിമിനുക്കിയ 4,000 ചെങ്കല്ലുകൊണ്ടാണ് ഇത് കെട്ടിയുയര്‍ത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:news, Kerala, kasaragod, Kanhangad, State School Kalolsavam 2019., Flag, state kalolsavam flag post and bekal fort model maintain stable


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?