കടന്നു പോയത് കൃഷ്ണയ്യരുടെ അഞ്ചാം ചരമ വാര്‍ഷിക ദിനം: ഭരണഘടന കൊണ്ട് തീക്കളി നടത്തുന്ന സാഹചര്യത്തില്‍ സ്മരിക്കപ്പെടേണ്ട ന്യായാധിപന്‍; ബാധ്യത മറന്നു പോകുന്ന മാധ്യമ ധര്‍മ്മവും

സികെഎ ജബ്ബാര്‍

(www.kvartha.com 05.12.2019)
ജനാധിപത്യത്തിന്റെപുകമറ തീര്‍ത്ത് ഏകാധിപത്യവും ഭരണകൂട ഭീകരതയുംതിമര്‍ത്താടിയപ്പോള്‍ അവയോട് പ്രവാഹമായി അലയടിച്ച നിയമ സാഗരമായിരുന്നു ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍. 2019 ഡിസംബര്‍ നാലിന് അദ്ദേഹം വിടപറഞ്ഞതിന്റെ അഞ്ചാമാണ്ടാണ്. പക്ഷെ നാമാരും ആ ഉജ്വല നിയമജ്ഞാനിയെ ഓര്‍ത്തില്ല. മുമ്പൊരിക്കലുമില്ലാത്ത വിധം രാജ്യത്തിന്റെ ഭരണഘടന കൊണ്ട് തീക്കളി നടത്തുന്ന സാഹചര്യത്തില്‍ സ്മരിക്കപ്പെടേണ്ട ഒരു ന്യായാധിപനാണ് കൃഷ്ണയ്യര്‍. പക്ഷെ മലയാളത്തിലിന്ന് ഇറങ്ങിയ എത്ര പത്രങ്ങള്‍ അദ്ദേഹത്തെ ഓര്‍ത്തു? ആ സ്മരണയോട് കാലത്തിന്റെ വഴി തെറ്റിയ യാത്രയെ എത്രത്തോളം മാറ്റുരച്ചു? നിര്‍ഭാഗ്യകരമാണീ മറവി, അഥവാ അശ്രദ്ധ.

അതിപ്രഗല്ഭനായ നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായിരുന്നു വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണയ്യര്‍ എന്ന വിആര്‍ കൃഷ്ണയ്യര്‍. (1914 നവംബര്‍ 15 - 2014 ഡിസംബര്‍ 4) പാലക്കാട്ട് ജനിച്ച്, അഭിഭാഷകനായി 1952-ല്‍ മദ്രാസ് നിയമസഭാംഗവും 1957-ല്‍ കേരള നിയമസഭാംഗവുമായി. ഇ.എംഎസ് മന്ത്രി സഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹികക്ഷേമം, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിയുമായി പിന്നെ രാജ്യത്തിന്റെ അത്യുന്നത നീതി പീഠത്തിലെത്തിയ അദ്ദേഹം ഒരേ സമയം രാഷ്ട്രീയ നേതൃത്വത്തിനും നീതി പീഠത്തിനും മാതൃകയാണ്. ജുഡീഷ്വറിയെയും എക്‌സിക്യൂട്ടീവിനെയും മുക്ക് കയറിടാന്‍ ശ്രമിക്കുന്ന ഭരണകൂട വ്യതിയാനങ്ങളോട് ആയിരം നാവോടെ പ്രതികരിക്കുമായിരുന്ന ധീരത വ്യക്തിത്വമാണത്.

1968-ല്‍ ഹൈക്കോടതി ജഡ്ജിയും 1970-ല്‍ ലോ കമ്മിഷന്‍ അംഗവും, 1973 മുതല്‍ 1980 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്ന കൃഷ്ണയ്യര്‍. സര്‍ക്കാരിന്റെ മൂന്ന് നിര്‍ണ്ണായക വേദികളായ നിയമനിര്‍മ്മാണം, കാര്യനിര്‍വ്വഹണം, നീതിന്യായം എന്നീ മേഖലയില്‍ പ്രവര്‍ത്തിച്ച ലോകത്തിലെത്തന്നെ ഏക വ്യക്തിയാണ്. ജനങ്ങളുടെ പരമാധികാരം, സോഷ്യലിസം, മതനിരപേക്ഷത, മൗലികാവകാശങ്ങള്‍, രാഷ്ട്രനയത്തിനുള്ള നിര്‍ദേശക തത്വങ്ങള്‍, സ്വതന്ത്ര നീതിന്യായവ്യവസ്ഥ, ഫെഡറല്‍ സമ്പ്രദായം, ക്യാബിനറ്റ് സമ്പ്രദായം എന്നീ ഭരണഘടനാ തത്വങ്ങള്‍ ഇന്ന് കയ്യേറ്റം ചെയ്യപ്പെടുകയാണ്. ഇവയില്‍ ചിലതിന് നേരിയ ദിശാഭ്രംശം സംഭവിച്ചപ്പോള്‍ തന്നെ പ്രതികരിച്ച ചരിത്രമാണ് കൃഷ്ണയ്യരുടേത്.

ബാബരി മസ്ജിദ് വിധി വൈരുദ്ധ്യങ്ങളുടെ വൈകല്യത്തെ ആരെക്കാളും മുമ്പെ ഇഴകീറി പ്രതികരിക്കാന്‍ കെല്‍പുള്ള നാവായിരുന്നു കൃഷ്ണയ്യരുടേത്. അങ്ങിനെയൊരു ന്യായിധിപരുടെ ശൂന്യതയെ സ്മരിക്കാന്‍ എത്ര ഉള്ളടക്ക പരിമുറുക്കത്തിനിടയിലും മാധ്യമങ്ങള്‍ മറന്ന് പോകരുത്. ഓരോ വര്‍ഷവും ജനങ്ങളെ ഓര്‍മ്മിപ്പിക്കേണ്ട ഒരദ്ധ്യായമാണ് കൃഷ്ണയ്യര്‍. ഈ ബാധ്യത നാം മറന്നു പോയാല്‍ ഈ കൂരിരുട്ടില്‍ പിന്നെ പ്രകാശം പ്രസരിപ്പിക്കാനാരുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Justice, V.R.Krishnaiyer, Minister, Article, CKA-Jabbar, Court, Supreme Court of India, Media, Memmories about justice VR Krishna Iyer; Fifth death anniversary on december 4


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?