ഒന്നാം വര്‍ഷം പിന്നിടുമ്പോള്‍ കുതിച്ചുച്ചാട്ടത്തിനൊരുങ്ങി കിയാല്‍; വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന പദ്ധതികള്‍ക്ക് തുടക്കം; വര്‍ണാഭമാക്കി വാര്‍ഷികാഘോഷ പരിപാടികള്‍

കണ്ണൂര്‍: (www.kvartha.com 10.12.2019) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാംവാര്‍ഷികാഘോഷ പരിപാടികള്‍ വിപുലമായി നടത്തി. ഒപ്പം വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന നിരവധി പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. ജന്മവാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും അനാഥാലയങ്ങളില്‍ കഴിയുന്ന 74 കുട്ടികള്‍ക്ക് 40 മിനിറ്റോളം നീണ്ടുനിന്ന സൗജന്യ വിമാനയാത്ര സംഘടിപ്പിച്ചു. കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളം ഇന്‍ഡിഗോ എയര്‍ലൈന്‍സുമായി സഹകരിച്ചാണ് മാതൃകാപരമായ ഈ വിമാനയാത്ര നടത്തിയത്.

കാസിനോ എയര്‍ കേറ്ററേഴ്‌സ് ആന്‍ഡ് ഫ്ലൈറ്റ് സര്‍വീസസ് യാത്രികര്‍ക്കാവശ്യമായ ഭക്ഷണവും യാത്രയ്ക്കാവശ്യമായ ഇന്ധനവും സൗജന്യമായി ലഭ്യമാക്കി. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഫ്‌ളീറ്റ് സൂപ്പര്‍ വൈസര്‍ ക്യാപ്റ്റന്‍ പങ്കജ് കൊടിമേല, എയപ്പോര്‍ട്ട് മാനേജര്‍ ചാള്‍സ് മാത്യു എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി. കണ്ണൂര്‍ എയര്‍പോര്‍ട്ട് ആര്‍ട്ട് ഗാലറിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കണ്ണൂരിലെയും പരിസരങ്ങളിലെയും പ്രഗത്ഭരായ കലാകാരന്മാരുടെ ചിത്രങ്ങളും കരകൗശലവസ്തുക്കളും ഉള്‍ക്കൊള്ളിച്ചുള്ളതാണ് ആര്‍ട്ട് ഗാലറി. മൂന്ന് മാസത്തിനുള്ളില്‍ ചിത്രങ്ങളും കരകൗശലവസ്തുക്കളും സന്ദര്‍ശകര്‍ക്ക് വാങ്ങാന്‍ കഴിയുന്ന തരത്തില്‍ ആര്‍ട്ട് ഗാലറി പുന:ക്രമീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.


അന്താരാഷ്ട്ര നിലവാരത്തിലുള്ള വിഐപി ലോഞ്ചാണ് ഒന്നാംവാര്‍ഷികത്തിന്റെ മറ്റൊരു സവിശേഷത. ഒപ്പം കേരള വിസിറ്റേഴ്സ് സെന്ററിന്റെ (കെവിസി) ഉദ്ഘാടനവും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നടന്നു. വിനോദസഞ്ചാരികള്‍ക്ക് ഉത്തരമലബാറിനെപ്പറ്റി വിവരങ്ങള്‍ നല്‍കാനും മറ്റ് സഹായങ്ങള്‍ക്കുമായി ഒരുക്കിയ സ്റ്റാളുകളാണ് കേരള വിസിറ്റേഴ്സ് സെന്റര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ടൂറിസം ഡിപ്പാര്‍ട്ട്മെന്റിലെടൂറിസം ജോയിന്റ് ഡയറക്ടര്‍ അനിത കുമാരി മുഖ്യാതിഥിയായി.

ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ എയര്‍പോര്‍ട്ട് നടപ്പിലാക്കുന്ന ഫ്രീ വൈഫെ' പദ്ധതിയ്ക്കും തുടക്കമായി. കൂടാതെ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ മിഗ് 27 എന്‍ക്രാഫ്റ്റിന്റെ അനാച്ഛാദനവും നടന്നു. എയര്‍ മാര്‍ഷല്‍ അമിത് തിവാരി വിശിഷ്ടാതിഥിയായ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കണ്ണൂരിനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിമാനത്താവളമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും . പിണറായി വിജയന്‍ പറഞ്ഞു. ഒപ്പം കാര്‍ഗോ സര്‍വീസുകള്‍ ഉടന്‍തന്നെ പ്രവര്‍ത്തനസജ്ജമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജിവ് ഗാന്ധി അക്കാദമി ഫോര്‍ എവിയേഷന്‍ ടെക്നോളജിയുടെ പൈലറ്റ് ട്രെയിനിംഗ് അക്കാദമി കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടങ്ങുവാനുള്ള പദ്ധതികള്‍ക്ക് അന്തിമരൂപരേഖ തയ്യാറായി. അനുബന്ധമായി സര്‍ട്ടിഫൈഡ് പൈലറ്റ് ലൈസന്‍സ്(സിപിഎല്‍) ലഭിക്കുവാനുള്ള പരിശീലനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ആരംഭിക്കുന്നു.

കെന്‍സ 172ന്റെ 3 സിംഗിള്‍ എഞ്ചിന്‍ ഫ്ളൈറ്റുകളാണ് ട്രെയിനിംഗിന്റെ ഭാഗമായി കണ്ണൂരില്‍ എത്തിച്ചത്. സിപിഎല്‍ ലഭിക്കുവാനായി 200 മണിക്കൂര്‍ പറക്കണം എന്നതാണ് മാനദണ്ഡം. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള പരിശീലനപ്പറക്കല്‍ വഴി5 മണിക്കൂര്‍ ലഭിക്കും. ഇത്തരത്തിലൊരു ട്രെയിനിംഗിലൂടെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ അവരുടെ പരിശീലനം പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. പദ്ധതിയുടെ ഔപചാരകമായ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറയി വിജയന്‍ നിര്‍വഹിച്ചു. മന്ത്രിമാരായ ഇപി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെകെ ശൈലജ, കിയാല്‍ എംഡി വി തുളസിദാസ് പങ്കെടുത്തു. ഒപ്പം രാജീവ് ഗാന്ധി അക്കാദമി ഫോര്‍ എവിയേഷന്‍ ടെക്നോളജിയിലെ ചീഫ് ഫ്ളൈയിംഗ് ഇന്‍സ്ട്രക്ടര്‍ ക്യാപ്റ്റന്‍ മല്ലികാര്‍ജ്ജുന്‍, ഡെപ്യൂട്ടി ചീഫ് ഫ്ളൈയിംഗ് ഇന്‍സ്ട്രക്ടര്‍ ക്യാപ്റ്റന്‍ രാജേന്ദ്രന്‍, ചീഫ് എഞ്ചിനീയര്‍ രതീഷ് തുടങ്ങിയവരും 11 വിദ്യാര്‍ത്ഥികളും ഫ്ളാഗ് ഓഫില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kannur, Kannur Airport, Pinarayi vijayan, Anniversary, Air Plane, Passengers, Pinarayi opens 1st anniversary celebrations of Kannur airport


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?